ETV Bharat / sports

T20 World Cup: സിംബാബ്‌വെയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം; സെമി പ്രവേശനം രാജകീയമാക്കി ഇന്ത്യ - ടി20 ലോകകപ്പ് 2022

ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ.

ND vs ZIM  T20 World Cup 2022  T20 World Cup  India vs Zimbabwe highlights  India vs Zimbabwe  surya kumar yadav  kl rahul  സൂര്യകുമാര്‍ യാദവ്  കെഎല്‍ രാഹുല്‍  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് 2022  ഇന്ത്യ vs സിംബാബ്‌വെ
T20 World Cup: സിംബാബ്‌വെയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം; സെമി പ്രവേശനം രാജകീയമാക്കി ഇന്ത്യ
author img

By

Published : Nov 6, 2022, 5:38 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയെ തകര്‍ത്ത് സെമി പ്രവേശനം ആധികാരികമാക്കി ഇന്ത്യ. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ 71 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി.

നവംബര്‍ 10ന് നടക്കുന്ന സെമി ഫൈനലില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സിംബാബ്‌വെയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

22 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റയാന്‍ ബേളാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സിക്കന്ദര്‍ റാസയും ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റന്‍ ക്രെയ്‌ഗ്‌ ഇര്‍വിന്‍ (13), സീന്‍ വില്യംസ് (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. മറ്റാര്‍ക്കും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

രാഹുല്‍ തിരികൊളുത്തി, സൂര്യ കത്തിക്കയറി: നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരാണ് മികച്ച സ്‌കോറില്‍ എത്തിച്ചത്. സൂര്യകുമാര്‍ 25 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സ് നേടി പുറത്താവാതെ നിന്നു. 35 പന്തില്‍ 51 റണ്‍സാണ് രാഹുല്‍ അടിച്ച് കൂട്ടിയത്.

ഭേദപ്പെട്ട തടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 46 റണ്‍സായിരുന്നു ടീം ടോട്ടലിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം വീണത്. 13 പന്തില്‍ 15 റണ്‍സെടുത്ത രോഹിത്തിനെ മുസരബാനി മസകാഡ്‌സയുടെ കയ്യിലെത്തിച്ചു.

തുടര്‍ന്ന് ഒന്നിച്ച കെഎല്‍ രാഹുല്‍-വിരാട് കോലി സഖ്യം 60 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തി. കോലിയെ റയാന്‍ ബേളിന്‍റെ കയ്യിലെത്തിച്ച് സീൻ വില്യംസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26 പന്തില്‍ 26 റണ്‍സാണ് കോലി നേടിയത്.

നാലാമതായെത്തിയ സൂര്യകുമാര്‍ ഒരറ്റത്ത് അടി തുടങ്ങിയപ്പോള്‍ രാഹുലും റിഷഭ്‌ പന്തും തിരിച്ച് കയറി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ 55 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

20-ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് ഹാര്‍ദിക് പുറത്തായത്. 18 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേലും പുറത്താവാതെ നിന്നു. സിംബാബ്‌വെയ്‌ക്കായി സീൻ വില്യംസ് രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. സിക്കന്ദര്‍ റാസ, വെല്ലിങ്‌ടണ്‍ മസകാഡ്‌സ, റിച്ചാർഡ് നഗാരവ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

also read: T20 World Cup: സിംബാബ്‌വെയ്‌ക്ക് എതിരെ വെടിക്കെട്ട്; സൂര്യകുമാറിന് പുത്തന്‍ റെക്കോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.