ETV Bharat / sports

T20 WORLD CUP 2022 | ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യം, കണ്ണുകള്‍ ഇന്ത്യന്‍ ഓപ്പണര്‍മാരിലേക്ക് - ടി20 ലോകകപ്പ്

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് നാല് റണ്‍സ് വീതം മാത്രമാണ് നേടാന്‍ സാധിച്ചത്

T20 WORLD CUP 2022  T20 WORLD CUP  India vs Netharlands  rohit sharma  kl rahul  രോഹിത് ശര്‍മ  കെ എല്‍ രാഹുല്‍  ടി20 ലോകകപ്പ്  ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്
T20 WORLD CUP 2022 | ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യം, കണ്ണുകള്‍ ഇന്ത്യന്‍ ഓപ്പണര്‍മാരിലേക്ക്
author img

By

Published : Oct 27, 2022, 10:05 AM IST

സിഡ്‌നി : ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഇന്ന് ശ്രദ്ധാകേന്ദ്രം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും. പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടിയ മത്സരത്തില്‍ ഇരുവര്‍ക്കും തിളങ്ങാനായില്ല. അതിനാല്‍ തന്നെ താരതമ്യേന ദുര്‍ബലരായ നെതര്‍ലാന്‍ഡ്‌സിനെതിരെ ഇറങ്ങുമ്പോള്‍ ഇരുവര്‍ക്കും റണ്‍സ് കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അടുത്ത മത്സരം. ഈ സാഹചര്യത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ റണ്‍സ് കണ്ടെത്തി ഫോമിലേക്ക് മടങ്ങിയെത്താനാകും ഇരുവരുടെയും ശ്രമം. കഴിഞ്ഞ മത്സരത്തില്‍ നാല് റണ്‍സ് വീതം മാത്രമാണ് ഇരുവര്‍ക്കും നേടാനായത്.

തുടക്കം മുതല്‍ ആക്രമണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന രോഹിത്തിന്‍റെ ബാറ്റിങ് ശൈലി കാര്യമായ ഫലങ്ങളുണ്ടാക്കുന്നില്ല എന്നാണ് കഴിഞ്ഞ മത്സരങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ പുറത്തെടുത്ത മികവ് രാഹുലിന് ആവര്‍ത്തിക്കേണ്ടതുണ്ട്. അതേസമയം പാകിസ്ഥാനെതിരായി കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളുണ്ടാകില്ലെന്ന സൂചനയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ പരാസ് മാംബ്രെ നല്‍കുന്നത്.

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ ആരോഗ്യവാനാണ്.നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നത് പരിഗണനയിലില്ല. ടീമിന്‍റെ നിര്‍ണായക താരങ്ങളിലൊരാളായ ഹാര്‍ദിക്കിന് മുഴുവന്‍ മത്സരങ്ങളും കളിക്കണമെന്നാണ് ആഗ്രഹം.

Also Read: T20 WORLD CUP 2022 | നെതര്‍ലാന്‍ഡ്‌സിനെ അടിച്ചുതകര്‍ക്കാന്‍ ഇന്ത്യ, ലക്ഷ്യം രണ്ടാം ജയം

ഹാര്‍ദിക്കിന്‍റെ സാന്നിധ്യം ടീമിനെ സന്തുലിതമാക്കുന്നതാണെന്നും മാംബ്രെ വ്യക്തമാക്കി. സൂപ്പര്‍ 12ലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12:30നാണ് ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.