സിഡ്‌നി: ടി20 ലോകകപ്പിനായി പുതിയ ജേഴ്‌സി അവതരിപ്പിച്ച് നിവലിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനായി തദ്ദേശീയമായ തീമിലാണ് ജേഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ തനതായ സ്വര്‍ണ നിറത്തിനൊപ്പം പച്ച നിറത്തിലുള്ള ഗ്രേഡിയന്‍റും അടങ്ങുന്നതാണ് ജേഴ്‌സി.
-
Our men's national team will don a new uniform designed by Kirrae Whurrong woman Aunty Fiona Clarke, in collaboration with Butchulla and Gubbi Gubbi woman Courtney Hagan, when they defend their @T20WorldCup title on home soil next month ❤️💛🖤 pic.twitter.com/Y2aqOzQ5rw
— Cricket Australia (@CricketAus) September 14, 2022 " class="align-text-top noRightClick twitterSection" data="
">Our men's national team will don a new uniform designed by Kirrae Whurrong woman Aunty Fiona Clarke, in collaboration with Butchulla and Gubbi Gubbi woman Courtney Hagan, when they defend their @T20WorldCup title on home soil next month ❤️💛🖤 pic.twitter.com/Y2aqOzQ5rw
— Cricket Australia (@CricketAus) September 14, 2022Our men's national team will don a new uniform designed by Kirrae Whurrong woman Aunty Fiona Clarke, in collaboration with Butchulla and Gubbi Gubbi woman Courtney Hagan, when they defend their @T20WorldCup title on home soil next month ❤️💛🖤 pic.twitter.com/Y2aqOzQ5rw
— Cricket Australia (@CricketAus) September 14, 2022
കൈകളുടെ ഭാഗത്ത് കറുത്ത നിറമാണുള്ളത്. പ്രശസ്ത സ്‌പോര്‍ട്‌സ് ഉത്പന്ന നിര്‍മാതാക്കളായ അസിക്‌സുമായി സഹകരിച്ച് അന്‍ഡി ഫിയോന ക്ലാര്‍ക്ക്, കേര്‍ട്‌ണി ഹാഗെന്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി രൂപകല്‍പന ചെയ്‌തത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്.
-
It's all in the detail 🖌🙌
— Cricket Australia (@CricketAus) September 13, 2022 " class="align-text-top noRightClick twitterSection" data="
Proudly unveiling our playing kit for the men's @T20WorldCup
">It's all in the detail 🖌🙌
— Cricket Australia (@CricketAus) September 13, 2022
Proudly unveiling our playing kit for the men's @T20WorldCupIt's all in the detail 🖌🙌
— Cricket Australia (@CricketAus) September 13, 2022
Proudly unveiling our playing kit for the men's @T20WorldCup
ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് ഓസ്‌ട്രേലിയ. ഒക്‌ടോബര്‍ 22ന് കിവീസിനെതിരായാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. അതേസമയം ടൂര്‍ണമെന്‍റിനുള്ള ടീം ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ടീം: ആരോൺ ഫിഞ്ച് (സി), പാറ്റ് കമ്മിൻസ്, ആഷ്ടൺ ആഗർ, ടിം ഡേവിഡ്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയ്നിസ്, മാത്യൂ വെയ്‌ഡ് , ഡേവിഡ് വാർണർ, ആദം സാംപ.