കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം പതിപ്പ് ജൂണ്‍ ആദ്യം പുനരാരംഭിക്കും. ഫൈനല്‍ ജൂണ്‍ 20ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ആറാം പതിപ്പാണ് വരുന്ന ജൂണ്‍ ആദ്യം പുനരാരംഭിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കൊവിഡ് പശ്ചാത്തലത്തിലാണ് നേരത്തെ ഈ മാസം നാലിന് ലീഗ് താല്‍ക്കാലികമായി മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 20ന് ആരംഭിച്ച ലീഗില്‍ 12 ദിവസമായപ്പോഴേക്കും താരങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാകും ഇനി ടൂര്‍ണമെന്‍റ് പുനരാരംഭിക്കുക. ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കും.