അബുദാബി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം മുള്‍ത്താന്‍ സുല്‍ത്താന്‍സിന്. ഫൈനല്‍ പോരാട്ടത്തില്‍ പെഷവാര്‍ സാല്‍മിക്കെതിരെ 47 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയാണ് സുല്‍ത്താന്‍സ് കപ്പുയര്‍ത്തിയത്. കലാശപ്പോര്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്താണ് പെഷവാറിനെ സുല്‍ത്താന്‍സ് തളച്ചത്. മുഹമ്മദ് റിസ്വാനും കൂട്ടരും ഉയര്‍ത്തിയ 206 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന പെഷവാര്‍ ടീമിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ലീഗില്‍ ആദ്യമായാണ് മുള്‍ത്താന്‍ സുല്‍ത്താന്‍സ് കപ്പടിക്കുന്നത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പെഷവാര്‍ ടീമിനെതിരെ ഷാന്‍ മസൂദ്, മുഹമ്മദ് റിസ്വാന്‍ ഓപ്പണിങ് കൂട്ടുകെട്ട് 68 റണ്‍സെടുത്ത് അടിത്തറയിട്ടു. മസൂദ് 37 റണ്‍സെടുത്തും നായകന്‍ റിസ്വാന്‍ 30 റണ്‍സെടുത്തും കൂടാരം കയറി. മധ്യനിരയില്‍ ദക്ഷിണാഫ്രിക്കന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്‍ റിലീ റോസൗ അര്‍ദ്ധസെഞ്ച്വറിയോടെ പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ ഷോയിബ് മഖ്‌സൂദ് അര്‍ദ്ധസെഞ്ച്വറിയോടെ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ്പെഷവാറിന് വേണ്ടി സമീന്‍ ഗുള്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
-
ITS OURS!
— Multan Sultans (@MultanSultans) June 24, 2021 " class="align-text-top noRightClick twitterSection" data="
ITS DONE!
A DREAM REALISED!
Congratulations #Sultans on becoming the Champions 🏆 of @thePSLt20 #HBLPSL6 #MSvPZ #SultanAaGayya #HBLPSLFinal pic.twitter.com/er7JdtP7BA
">ITS OURS!
— Multan Sultans (@MultanSultans) June 24, 2021
ITS DONE!
A DREAM REALISED!
Congratulations #Sultans on becoming the Champions 🏆 of @thePSLt20 #HBLPSL6 #MSvPZ #SultanAaGayya #HBLPSLFinal pic.twitter.com/er7JdtP7BAITS OURS!
— Multan Sultans (@MultanSultans) June 24, 2021
ITS DONE!
A DREAM REALISED!
Congratulations #Sultans on becoming the Champions 🏆 of @thePSLt20 #HBLPSL6 #MSvPZ #SultanAaGayya #HBLPSLFinal pic.twitter.com/er7JdtP7BA
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വഹാബ് റിയാസിന്‍റെ നേതൃത്വത്തിലുള്ള പെഷവാര്‍ ടീമിന് തുടക്കത്തിലെ പാളി. 6.1 ഓവറില്‍ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. ആറ് റണ്‍സെടുത്ത ഹസ്‌റത്തുള്ള സാസിയുടെയും ജോനാഥന്‍ വെല്‍സിന്‍റെയും വിക്കറ്റുകളാണ് നഷ്‌ടമായത്. 36 റണ്‍സെടുത്ത കമ്രാന്‍ അക്‌മലും 48 റണ്‍സെടുത്ത ഷോയിബ് മാലിക്കും 23 റണ്‍സെടുത്ത വിന്‍ഡീസ് താരം റോമന്‍ പവലും 18 റണ്‍സെടുത്ത ഷെര്‍ഫാനെ റൂതര്‍ഫോഡും മാത്രമാണ് പെഷവാര്‍ നിരയില്‍ രണ്ടക്കം കടന്നത്.
Also Read: വംബ്ലിയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ അസൂറിപ്പട; ഓസ്‌ട്രിയ കരുതി ഇരിക്കണം
സുല്‍ത്താന്‍സിന് വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നും ഇമ്രാന്‍ ഖാന്‍, ബ്ലെസിങ് മുസര്‍ബാനി എന്നിവര്‍ രണ്ട് വീതവും സൊഹൈല്‍ തന്‍വീര്‍ ഒരു വിക്കറ്റും വീഴ്‌ത്തി. കൊവിഡിെന തുടര്‍ന്ന് ഈ സീസണ്‍ യുഎഇല്‍ പുനരാരംഭിക്കുമ്പോള്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന സുല്‍ത്താന്‍സ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. പിന്നീട് പ്ലേ ഓഫില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ പരാജയപ്പെടുത്തി അബുദാബിയിലെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി.