ETV Bharat / sports

എറിഞ്ഞൊതുക്കി ഇനി അടിച്ചു ജയിക്കണം... സ്കോട്‌ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് 86 റൺസ് വിജയലക്ഷ്യം

17.4 ഓവറില്‍ സ്കോട്‌ലണ്ട് 85 റൺസിന് എല്ലാവരും പുറത്തായി. ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യയ്ക്ക് സെമിയിലെത്തണമെങ്കില്‍ ഭാഗ്യം കൂടി വേണം.

India need 86 to win against Scotland in T20WorldCup
എറിഞ്ഞൊതുക്കി ഇനി അടിച്ചു ജയിക്കണം... സ്കോട്‌ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് 86 റൺസ് വിജയലക്ഷ്യം
author img

By

Published : Nov 5, 2021, 9:14 PM IST

ദുബായ്: ടി 20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ സ്കോട്‌ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് 86 റൺസ് വിജയലക്ഷ്യം. ദുബായില്‍ ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ സ്‌കോട്‌ലണ്ടിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 17.4 ഓവറില്‍ സ്കോട്‌ലണ്ട് 85 റൺസിന് എല്ലാവരും പുറത്തായി.

രവി ജഡേജ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്‌പ്രിത് ബുംറ രണ്ട് വിക്കറ്റും രവി അശ്വിൻ ഒരു വിക്കറ്റും നേടി. സ്‌കോട്‌ലണ്ടിന് വേണ്ടി ജോർജ് മുൺസേ (24), കല്ലം മക്‌ലോയ്‌ഡ്‌ (16), മൈക്കല്‍ ലീസ്‌ക് ( 21), മാർക് വാറ്റ് ( 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.

പ്രതീക്ഷയോടെ ഇന്ത്യ

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യയ്ക്ക് സെമിയിലെത്തണമെങ്കില്‍ ഭാഗ്യം കൂടി വേണം. ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാൻ എന്നി ടീമുകളുടെ ജയവും തോല്‍വിയും ഇന്ത്യയുടെ സെമി സാധ്യതയെ ബാധിക്കും. അതിനൊപ്പം നെറ്റ് റൺറേറ്റും ബാധകമാണ്.

ഇന്നത്തെ മത്സരത്തില്‍ സ്കോട്‌ലണ്ടിന് എതിരെ 8.5 ഓവറില്‍ ജയിച്ചാല്‍ ന്യൂസിലൻഡിനെ ഇന്ത്യയ്ക്ക് റൺറേറ്റില്‍ മറികടക്കാം. എന്നാല്‍ 7.1 ഓവറില്‍ സ്കോട്‌ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ നെറ്റ് റൺറേറ്റില്‍ അഫ്‌ഗാനിസ്ഥാനെ മറികടക്കാൻ കഴിയുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.