ദുബായ് : ഐസിസിയുടെ 2022ലെ മികച്ച പുരുഷ ടി20 താരമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിന്‍റെ ഓൾ റൗണ്ടർ സാം കറന്‍, സിംബാബ്‌വെ സൂപ്പർ താരം സിക്കന്ദർ റാസ, പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാൻ എന്നിവരെ പിന്തള്ളിയാണ് സൂര്യയുടെ നേട്ടം. ക്രിക്കറ്റർ എന്ന നിലയിൽ സൂര്യകുമാർ സ്വയം അടയാളപ്പെടുത്തിയ വര്‍ഷമാണ് 2022.
ടി20യിൽ ഇന്ത്യയുടെ സൂപ്പർ താരമായി വളർന്ന സൂര്യകുമാർ ഈ വർഷം 31 മത്സരങ്ങളിൽ നിന്ന് 187.43 സ്‌ട്രൈക്ക് റേറ്റിൽ 1164 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിലൂടെ ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിന് മുകളിൽ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും സൂര്യ സ്വന്തമാക്കിയിരുന്നു.
-
Presenting the ICC Men's T20I Cricketer of the Year 2022 👀#ICCAwards
— ICC (@ICC) January 25, 2023 " class="align-text-top noRightClick twitterSection" data="
">Presenting the ICC Men's T20I Cricketer of the Year 2022 👀#ICCAwards
— ICC (@ICC) January 25, 2023Presenting the ICC Men's T20I Cricketer of the Year 2022 👀#ICCAwards
— ICC (@ICC) January 25, 2023
68 സിക്‌സുകളാണ് സൂര്യ ടി20യില്‍ കഴിഞ്ഞ വര്‍ഷം പായിച്ചത്. കൂടാതെ രണ്ട് സെഞ്ചുറികളും ഒൻപത് അർധ സെഞ്ചുറികളും സ്വന്തമാക്കാനും സൂര്യക്കായി. ടി20 ലോകകപ്പിലും ഇന്ത്യയുടെ തുറുപ്പ് ചീട്ടായിരുന്നു താരം.
ലോകകപ്പിൽ ആറ് ഇന്നിങ്‌സുകളിൽ നിന്ന് 189.68 എന്ന സ്‌ട്രൈക്ക് റേറ്റിൽ 59.75 ശരാശരിയിൽ മൂന്ന് അർധ സെഞ്ചുറിയടക്കം 239 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ALSO READ: 'ഒന്നാം നമ്പര്‍ ബോളര്‍' ; ചരിത്ര നേട്ടവുമായി മുഹമ്മദ് സിറാജ്