ETV Bharat / sports

'അവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം'; രോഹിതും വിരാടുമായുള്ള ബന്ധത്തെക്കുറിച്ച് സൂര്യ - രോഹിതിനെ കുറിച്ച് സൂര്യകുമാര്‍ യാദവ്

വിരാട് കോലി, രോഹിത് ശര്‍മ എന്നീ താരങ്ങള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തരാണ്. അവരുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് പറ്റുമോ എന്ന് അറിയില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

surya kumar yadav  surya kumar about rohit sharma and virat kohli  virat kohli  rohit sharma  സൂര്യകുമാര്‍ യാദവ്  വിരാട് കോലി  രോഹിത് ശര്‍മ  ഇന്ത്യന്‍ ടി20 ക്രിക്കറ്റ്  രോഹിതിനെ കുറിച്ച് സൂര്യകുമാര്‍ യാദവ്  വിരാടിനെക്കുറിച്ച് സൂര്യകുമാര്‍ യാദവ്
SKY
author img

By

Published : Dec 27, 2022, 2:56 PM IST

മുംബൈ: നിലവില്‍ ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ബാറ്റിങ് ശൈലികൊണ്ടും കളിമികവ് കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിന്‍റെ അഭിവാജ്യഘടകമായി മാറാന്‍ സൂര്യയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ സ്റ്റാര്‍ ബാറ്റര്‍മാര്‍ക്കൊപ്പം ബാറ്റ് വീശിയാണ് സൂര്യകുമാര്‍ യാദവും ക്രിക്കറ്റ് ലോകത്ത് തന്‍റേതായ ഒരു സ്ഥാനം നേടിയെടുത്തത്.

എന്നാല്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇന്ത്യന്‍ ബാറ്ററുടെ പ്രതികരണം.

'വിരാട് കോലിക്കും രോഹിത് ശർമയ്‌ക്കുമൊപ്പം ഡ്രസിങ് റൂം പങ്കിടാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവർ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ തന്നെ വ്യത്യസ്‌തരാണ്. അവർ നേടിയ കാര്യങ്ങൾ, എനിക്കത് നേടാനാകുമെന്ന് എനിക്കറിയില്ല.

വിരാട് കോലിക്കൊപ്പം വളരെ ആസ്വദിച്ചാണ് ഞാന്‍ ബാറ്റ് ചെയ്യാറുളളത്. അടുത്തിടെ, എനിക്ക് വിരാട് ഭായിയുമായി ചില നല്ല കൂട്ടുകെട്ടുകള്‍ സൃഷ്‌ടിക്കാന്‍ സാധിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ഞാന്‍ വളരെ ഇഷ്‌ടപ്പെടുന്നു'- സൂര്യ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ തനിക്ക് ജ്യേഷ്‌ഠനെ പോലെയാണെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു. 'രോഹിത് ഒരു ജ്യേഷ്‌ഠനെ പോലെയാണ്, എന്‍റെ കളിയില്‍ എനിക്ക് സ്വയം സംശയം ഉണ്ടാകുമ്പോള്‍ ഞാന്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ട്.

ശൈലിയെക്കുറിച്ച്‌ നേരിട്ട് തന്നെ അദ്ദേഹവുമായി സംസാരിക്കാറുണ്ട്. 2018ലാണ് ഞാന്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തുന്നത്. അന്ന് മുതല്‍ അദ്ദേഹം എനിക്ക് നല്ലൊരു വഴികാട്ടിയാണ്', സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

നിലവില്‍ ടി20 റാങ്കിങ്ങില്‍ ഒന്നാമനായ സൂര്യകുമാര്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നത്. പിന്നാലെ ഇക്കൊല്ലം ഇന്ത്യന്‍ ടീമിന് വേണ്ടി ടി20 മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും സൂര്യ മാറി. 31 ഇന്നിങ്‌സില്‍ നിന്ന് 46 ശരാശരിയില്‍ 1164 റണ്‍സാണ് സൂര്യകുമാര്‍ ഈ വര്‍ഷം അടിച്ചെടുത്തത്. 187 പ്രഹരശേഷിയില്‍ ബാറ്റ് വീശിയിരുന്ന താരത്തിന്‍റെ ബാറ്റില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഇക്കൊല്ലം പിറന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.