ETV Bharat / sports

IND VS SL | ചാഹറിന് പുറമെ സൂര്യകുമാര്‍ യാദവും പരിക്കേറ്റ് പുറത്ത്, ലങ്കയ്‌ക്കെതിരെ കളിച്ചില്ല

കയ്യിനേറ്റ നേരിയ പൊട്ടലാണ് സൂര്യകുമാറിന് വിനയായത്. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടി-20യിൽ ബൗളിങ്ങിനിടെയാണ് ചഹറിന് തുടയ്ക്ക് പരിക്കേറ്റത്.

surya kumar ruled out  India Sri Lanka T20 series  ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര  സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് പുറത്ത്  BCCI  indian cricket team news  ഇന്ത്യൻ ക്രിക്കറ്റ് ടീം വാർത്ത
IND VS SL | ചാഹറിന് പുറമെ സൂര്യകുമാര്‍ യാദവും പരിക്കേറ്റ് പുറത്ത്
author img

By

Published : Feb 23, 2022, 2:47 PM IST

ലഖ്‌നൗ: ദീപക് ചാഹറിന് പിന്നാലെ സൂര്യകുമാര്‍ യാദവിനും ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് നഷ്‌ടമാവും. കയ്യിനേറ്റ നേരിയ പൊട്ടലാണ് സൂര്യകുമാറിന് വിനയായത്. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടി20യിൽ ബൗളിങ്ങിനിടെയാണ് ചഹറിന് തുടയ്ക്ക് പരിക്കേറ്റത്.

വിശ്വസ്‌ത താരത്തിന്‍റെ അഭാവം ഇന്ത്യ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. വിന്‍ഡീസിനെതിരെ മാന്‍ ഓഫ് ദ സീരീസ് സൂര്യകുമാറായിരുന്നു. ടീമിൽ മികച്ച താരങ്ങളെ ലഭ്യമായതിനാൽ പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ ബിസിസിഐ തിരഞ്ഞെടുത്തിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ വിരാട് കോലിക്കും ഋഷഭ് പന്തിനും വിശ്രമം നൽകുമെന്ന് ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ ടി-20 ടീം:

രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്വാദ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ആവേശ് ഖാൻ.

ALSO READ: കരുതല്‍ഹസ്തവുമായി കെഎല്‍ രാഹുല്‍ ; അപൂര്‍വ രോഗം ബാധിച്ച 11 വയസുകാരന് 35 ലക്ഷത്തിന്‍റെ ചികിത്സാസഹായം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.