ETV Bharat / sports

IPL 2022: രോഹിത്തിന്‍റെയും കോലിയുടേയും ഫോം; ഇന്ത്യയ്‌ക്ക് ആശങ്ക - വിരാട് കോലി

ഐപിഎല്ലില്‍ കോലി എട്ട് മത്സരങ്ങള്‍ക്കിറങ്ങിയപ്പോള്‍ ഏഴ്‌ മത്സരങ്ങളാണ് രോഹിത് കളിച്ചത്. എന്നാല്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറിപോലും ഇരുതാരങ്ങള്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ല.

Virat Kohli  Rohit Sharma  Virat Kohli, Rohit Sharma poor performence at IPL 2022  വിരാട് കോലി  രോഹിത് ശര്‍മ
IPL 2022: രോഹിത്തിന്‍റെയും കോലിയുടേയും ഫോം; ഇന്ത്യയ്‌ക്ക് ആശങ്ക
author img

By

Published : Apr 24, 2022, 4:20 PM IST

മുംബൈ: ടി20 ലോകകപ്പ് പടിവാതിക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടേയും ഫോം ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്. എന്നാല്‍ ഐപിഎല്ലിന്‍റെ 15ാം സീസണ്‍ പുരോഗമിക്കവെ ഇതേവരെ മികച്ച പ്രകടനം നടത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. സീസണില്‍ കോലി എട്ട് മത്സരങ്ങള്‍ക്കിറങ്ങിയപ്പോള്‍ ഏഴ്‌ മത്സരങ്ങളാണ് രോഹിത് കളിച്ചത്.

ഇത്രയും മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും ഇരുതാരങ്ങള്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യത സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) താരമായ കോലി കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് നേടിയത്. 17.00 എന്ന മോശം ശരാശരിയും 122.68 സ്‌ട്രൈക്ക് റേറ്റുമാണ് കോലിക്കുള്ളത്.

മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 48 റൺസാണ് താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോർ. രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കായി തിരിച്ച് കയറിയ താരം വെറും രണ്ട് തവണമാത്രമാണ് 40ന് മുകളില്‍ റണ്‍സ് നേടിയത്.

മറുവശത്ത് മുംബൈ ഇന്ത്യൻസ് (എംഐ) നായകന്‍ രോഹിത് ശര്‍മയ്‌ക്ക് ഇതേവരെ ഏഴ്‌ മത്സരങ്ങളില്‍ നിന്നായി 114 റൺസ് മാത്രമേ നേടാനായുള്ളൂ. 16.29 എന്ന മോശം ശരാശരിയും 126.66 സ്‌ട്രൈക്ക് റേറ്റുമാണ് രോഹിത്തിനുള്ളത്. ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 41 റൺസാണ് ഈ സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ.

also read: IPL 2022: കോലിയുടെ കന്നി ഐപിഎല്‍ സെഞ്ചുറി പിറന്നിട്ട് ആറ് വര്‍ഷം

മുന്‍ ഇന്ത്യന്‍ സ്പിന്നർ അമിത് മിശ്രയടക്കം നിരവധി പ്രമുഖര്‍ ഇരു താരങ്ങളേയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ഇന്നും മികച്ച ബാറ്റ്സ്മാൻമാരാണെന്നും ഏറ്റവും ആവശ്യമുള്ളപ്പോൾ 'ചാമ്പ്യന്മാരെ' പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് അമിത് മിശ്ര ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.