ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സിന് ഇനി പുതിയ നായകന്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എയ്‌ഡന്‍ മാര്‍ക്രം ആണ് ടീമിന്‍റെ പുതിയ ക്യാപ്‌റ്റന്‍. ഇക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടീം മാനേജ്‌മെന്‍റ് ഔദ്യോഗികമായി പുറത്തുവിട്ടത്.
-
Skipper Sauce back on his next mission 😎#OrangeArmy, let's have 'Captain Markram OP' in the replies 🤩#IPL2023 #SRHCaptain #AidenMarkram | @AidzMarkram 🧡pic.twitter.com/dN6iVwq20S
— SunRisers Hyderabad (@SunRisers) February 23, 2023 " class="align-text-top noRightClick twitterSection" data="
">Skipper Sauce back on his next mission 😎#OrangeArmy, let's have 'Captain Markram OP' in the replies 🤩#IPL2023 #SRHCaptain #AidenMarkram | @AidzMarkram 🧡pic.twitter.com/dN6iVwq20S
— SunRisers Hyderabad (@SunRisers) February 23, 2023Skipper Sauce back on his next mission 😎#OrangeArmy, let's have 'Captain Markram OP' in the replies 🤩#IPL2023 #SRHCaptain #AidenMarkram | @AidzMarkram 🧡pic.twitter.com/dN6iVwq20S
— SunRisers Hyderabad (@SunRisers) February 23, 2023
അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ സണ്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ഇസ്റ്റേണ്‍ കേപ്പിന്‍റെ ക്യാപ്‌റ്റനായും മാര്‍ക്രമാണ് കളിച്ചത്. മാര്‍ക്രമിന് കീഴില്‍ ടീമിന് പ്രഥമ എസ്‌എ ടി20 കിരീടം നേടാനും സാധിച്ചിരുന്നു. ടീം കിരീടം നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും മാര്‍ക്രമാണ്.
ബാറ്റിങ്ങിനൊപ്പം ബോളിങ്ങിലും താരം മിന്നും പ്രകടനം പുറത്തെടുത്തു. എസ് എ ടി20 ടൂര്‍ണമെന്‍റില്‍ 366 റണ്‍സും 11 വിക്കറ്റുമാണ് മാര്‍ക്രം നേടിയത്. ഒരു സെഞ്ച്വറി ഉള്‍പ്പെടെയാണ് താരം ഈ സ്‌കോര്‍ നേടിയത്.
ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്ല്യംസണിന് കീഴിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിച്ചത്. ഈ സീസണില്‍ എട്ടാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്‌തത്. ഇതിന് പിന്നാലെ നടന്ന താരലേലത്തില്‍ കെയ്‌ന്‍ വില്യംസണിനെ ടീം റിലീസ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ വില്യംസണിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ടീമിനെ നയിച്ചിരുന്നു. വില്യംസണിനെ ടീം റിലീസ് ചെയ്‌ത സാഹചര്യത്തില്‍ ഭുവനേശ്വര്‍ കുമാര്‍, ഇത്തവണത്തെ ലേലത്തിലൂടെ ഹൈദരാബാദിലെത്തിച്ച മുന്‍ പഞ്ചാബ് ക്യാപ്‌റ്റന്‍ മായങ്ക് അഗര്‍വാള്‍ എന്നിവരുടെ പേരും ടീമിന്‍റെ നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, ടീം മാനേജ്‌മെന്‍റ് 28 കാരനായ എയ്‌ഡന്‍ മാര്‍ക്രമിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു.
പഞ്ചാബ് കിങ്‌സില്‍ നിന്നും 2022 താരലേലത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് എയ്‌ഡന്‍ മാര്‍ക്രമിനെ ടീമിലെത്തിച്ചത്. ലേലത്തില്‍ 2.6 കോടി രൂപയ്ക്കാണ് ടീം താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി 12 മത്സരങ്ങള്‍ മാര്‍ക്രം കളിച്ചു. 47.61 ശരാശരിയില്‍ 381 റണ്‍സാണ് മാര്‍ക്രം അടിച്ചുകൂട്ടിയത്. 139.05 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും മാര്‍ക്രം കഴിഞ്ഞ സീസണില്‍ നേടി.