ETV Bharat / sports

'ഇപ്പോഴത്തെ തോൽവി മറക്കരുത്, കാരണം ഓസീസുമായി വീണ്ടും ഏറ്റുമുട്ടേണ്ടി വരും' ; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഗവാസ്‌കർ - ഇന്ത്യ

ഐപിഎല്ലിന്‍റെ ആരവങ്ങളിൽ കഴിഞ്ഞ ഏകദിന പരമ്പരയിലെ തോൽവി മറക്കരുതെന്നും വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ഈ തോൽവി മനസിൽവച്ച് കളിക്കണമെന്നും ഗവാസ്‌കർ

സുനിൽ ഗവാസ്‌കർ  Gavaskar warns India ahead of World Cup  Sunil Gavaskar  IPL  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ  ഇന്ത്യൻ പ്രീമിയർ ലീഗ്  രോഹിത് ശർമ  ഓസീസിനെതിരായ തോൽവി  ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനം  കോലി  ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഗവാസ്‌കർ  ഇന്ത്യ  ഓസ്‌ട്രേലിയ
സുനിൽ ഗവാസ്‌കർ
author img

By

Published : Mar 23, 2023, 6:07 PM IST

ന്യൂഡൽഹി : ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളിലും തോൽവിയോടെ പരമ്പര കൈവിടുകയായിരുന്നു. ഇപ്പോൾ മത്സരത്തിലെ പരാജയം ഐപിഎല്ലിന്‍റെ ആരവങ്ങളിൽ മറക്കരുത് എന്ന ഓർമപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ സുനിൽ ഗവാസ്‌കർ.

'ഐപിഎൽ ആരംഭിക്കാൻ പോകുകയാണ്. എന്നാൽ അതിനിടയിൽ ഇപ്പോഴത്തെ തോൽവി മറക്കരുത്. ഇന്ത്യ പലപ്പോഴും തോൽവിയെ മറക്കുന്ന തെറ്റ് ആവർത്തിക്കുന്നുണ്ട്. പക്ഷേ അത് പാടില്ല. കാരണം അടുത്ത ഏകദിന ലോകകപ്പിൽ നമ്മൾ ഓസ്‌ട്രേലിയയെ നേരിടേണ്ടതായി വരും' - സുനിൽ ഗവാസ്‌കർ പറഞ്ഞു.

'മൂന്നാം ഏകദിനത്തിലെ തോൽവിക്ക് പ്രധാന കാരണം ഓസ്‌ട്രേലിയ സൃഷ്‌ടിച്ച സമ്മർദ്ദമാണ്. ബൗണ്ടറികൾ നേടാനാകാതെ, എന്തിനേറെ ഇന്ത്യൻ താരങ്ങളെ സിംഗിൾസ് നേടാൻ പോലും അനുവദിക്കാതെയാണ് അവർ കളിച്ചത്. ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ ഇതുവരെ കളിച്ചിട്ടില്ലാത്ത രീതിയിൽ കളിക്കേണ്ടതായി വരും' - ഗവാസ്‌കർ പറഞ്ഞു.

'നിങ്ങൾ 270 അല്ലെങ്കിൽ 300 വരെയുള്ള സ്കോറുകൾ പിന്തുടരുമ്പോൾ 90-100 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. അത് നിങ്ങളെ വിജയത്തിലേക്ക് കൂടുതൽ അടുപ്പിക്കും. പക്ഷേ ഈ പരമ്പരയിൽ അത് സംഭവിച്ചില്ല. രാഹുലും കോലിയും തമ്മിൽ ഉണ്ടായത് പോലെ ഒന്ന് രണ്ട് മികച്ച കൂട്ടുകെട്ടുകൾ പരമ്പരയിൽ ഉണ്ടായിരുന്നു.

എന്നാൽ അതുപോലുള്ള കൂടുതൽ കൂട്ടുകെട്ടുകൾ ഉണ്ടാക്കേണ്ടത് ആവശ്യമായിരുന്നു. ഓസ്‌ട്രേലിയയുടെ ഫീൽഡിങ് മികച്ചതായിരുന്നു. അവരുടെ ബോളിങ് മികച്ചതായിരുന്നു. ഇന്ത്യയെ പിടിച്ചുകെട്ടുന്ന തരത്തിൽ സ്റ്റംപ്‌ ടു സ്റ്റംപ് രീതിയിലാണ് അവർ ബോൾ ചെയ്‌തത്. ബോളിങ്ങിനേക്കാളേറെ അവരുടെ ഫീൽഡിങ് മികച്ചതായിരുന്നു. അതായിരുന്നു ഇന്ത്യയും ഓസീസും തമ്മിലുള്ള വ്യത്യാസം' - ഗവാസ്‌കർ കൂട്ടിച്ചേർത്തു.

രോഹിത്തിന് വിമർശനം : വ്യക്‌തിപരമായ കാരണങ്ങളാൽ പരമ്പരയിലെ ആദ്യ മത്സരം കളിക്കാതിരുന്ന നായകൻ രോഹിത് ശർമയേയും സുനിൽ ഗവാസ്‌കർ വിമർശിച്ചു. ഒരു മത്സരത്തിൽ കളിക്കുകയും അടുത്ത മത്സരത്തിൽ വിശ്രമം എടുക്കുകയും ചെയ്യുന്ന നായകനെയല്ല നമുക്ക് വേണ്ടതെന്നെന്നും രോഹിത് എല്ലാ മത്സരങ്ങളും കളിക്കണമെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.

'ഇത് എല്ലാ കളിക്കാർക്കും സംഭവിക്കാവുന്നതാണ്. ഇത് കുടുംബത്തോടുള്ള പ്രതിബദ്ധതയാണ്. അതിനാൽ നിങ്ങൾക്ക് അതിൽ നിന്ന് വിട്ടുനിൽക്കാനാകില്ല. അത് മനസിലാക്കാവുന്ന കാര്യമാണ്. എന്നാൽ ലോകകപ്പിൽ കളിക്കുമ്പോൾ കുടുംബ പ്രതിബന്ധങ്ങള്‍ പറഞ്ഞ് നിങ്ങൾക്ക് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാകില്ല.

അതിനാൽ ലോകകപ്പിന് മുൻപ് അടിയന്തര പ്രാധാന്യമില്ലാത്ത നിങ്ങളുടെ കുടുംബപരമായ കാര്യങ്ങളെല്ലാം പൂർത്തിയാക്കുക. നായകസ്ഥാനത്ത് തുടർച്ച അത്യാവശ്യമാണ്. എല്ലാ കളിക്കാരും ഒരു നായകന് കുടക്കീഴിൽ നിൽക്കണം. അല്ലെങ്കിൽ ഒരു ടീമിന് രണ്ട് നായകൻമാർ ഉണ്ടാവുകയും തങ്ങൾ ആർക്കൊപ്പം നിൽക്കണമെന്ന് ടീം അംഗങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്യും' - സുനിൽ ഗവാസ്‌കർ കൂട്ടിച്ചേർത്തു.

ALSO READ: ഇത് കൂട്ടായ പരാജയം, 4 വർഷത്തിനിടെ സ്വന്തം മണ്ണിൽ ഇന്ത്യയ്ക്ക് നഷ്‌ടമായ ആദ്യ ഏകദിന പരമ്പര; പ്രതികരണവുമായി രോഹിത്

രോഹിത് ശർമയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയെങ്കിലും ഏകദിന പരമ്പരയിൽ അടിപതറുകയായിരുന്നു. രോഹിത്തിന്‍റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ കളിച്ച ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയം നേടിയെങ്കിലും രോഹിത് തിരിച്ചെത്തിയതിന് ശേഷമുള്ള രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങി പരമ്പര കൈവിടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.