ETV Bharat / sports

"യുവാക്കൾക്ക് തെളിയാൻ ഇതായിരുന്നു പറ്റിയ അവസരം", രോഹിത്തിനും കോലിക്കും അപ്പുറത്തേക്ക് സെലക്‌ടർമാർ ചിന്തിക്കണമെന്ന് സുനില്‍ ഗാവാസ്‌കര്‍

ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ രോഹിത്തിനും കോലിക്കുമൊപ്പം തുടരുന്നതിനു പകരം ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar  Ajit Agarkar  Rohit sharma  Virat Kohli  india vs west indies  Sunil Gavaskar on indian cricket  സുനിൽ ഗവാസ്‌കർ  രോഹിത് ശര്‍മ  വിരാട് കോലി  അജിത് അഗാര്‍ക്കര്‍
സുനില്‍ ഗവാസ്‌കര്‍
author img

By

Published : Jul 25, 2023, 6:00 PM IST

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും റണ്‍സ് നേടിയത് ആഘോഷമാക്കുകയാണ് ആരാധകര്‍. രണ്ട് ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും രോഹിത് 240 റണ്‍സ് നേടിയപ്പോള്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 197 റണ്‍സാണ് കണ്ടെത്തിയത്.

എന്നാല്‍ വിൻഡീസിനെതിരെ ഇരുവരും റൺസ് നേടുന്നതിലെ പ്രാധാന്യത്തെ ചോദ്യം ചെയ്‌തിരിക്കുകയാണ് ഇന്ത്യയുട ഇതിഹാസ ബാറ്റര്‍ സുനിൽ ഗവാസ്‌കർ. രോഹിത്തിനും കോലിക്കുമൊപ്പം തുടരുന്നതിനു പകരം നിലവിലെ സമീപനത്തില്‍ മാറ്റം വരുത്തി സെലക്‌ടർമാർ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

"വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത്തിനും കോലിയ്‌ക്കും റണ്‍സ് നേടാന്‍ അവസരമുണ്ടാക്കിക്കൊടുത്ത് അവര്‍ക്ക് നേരത്തെ അറിയാത്ത എന്തുകാര്യമാണ് സെലക്‌ടര്‍മാര്‍ മനസിലാക്കിയത്. ഇതിന് പകരം കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കി അവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏങ്ങിനെ കളിക്കുന്നുവെന്ന് നോക്കുന്നത് നല്ലതായിരിക്കില്ലേ?. സ്ഥിരതയുള്ള യുവതാരങ്ങള്‍ എല്ലാ തലത്തിലുമുള്ള വെല്ലുവിളിയും നേരിടണമെന്ന് സെലക്‌ടര്‍മാര്‍ ആഗ്രഹിക്കുന്നില്ലേ?" -ഗവാസ്‌കര്‍ ചോദിച്ചു.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഗവാസ്‌കർ കൂട്ടിച്ചേര്‍ത്തു. "ഇപ്പോള്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുകയാണ്. ഭാവിയിലേക്ക് ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിനായി നിലവിലെ സമീപനത്തില്‍ അദ്ദേഹം എന്തെങ്കിലും മാറ്റം വരുത്തുമോ?, അതോ പഴയ അതേ കഥ തുടരുകയാണോ ചെയ്യുന്നതെന്ന് നമുക്ക് നോക്കാം" ഗവാസ്‌കര്‍ പറഞ്ഞു നിര്‍ത്തി.

അതേസമം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് സമനിലയിലായി. സ്‌പോര്‍ട്ട് ഓഫ്‌ സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അവസാനദിനം പൂര്‍ണമായും മഴയെടുത്തതാണ് തിരിച്ചടിയായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നേടിയ വിരാട് കോലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടേയും മികവില്‍ 438 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ വിന്‍ഡീസിനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജിന്‍റെ മികവില്‍ 255 റണ്‍സില്‍ പിടിച്ചുകെട്ടാനും സംഘത്തിന് കഴിഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ നേടിയ 183 റണ്‍സിന്‍റെ നിര്‍ണായക ലീഡിനൊപ്പം രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് അതിവേഗം അടിച്ചെടുത്ത 181 റണ്‍സും കൂട്ടിച്ചേര്‍ത്ത് 365 റണ്‍സിന്‍റെ വിജയ ലക്ഷ്യമായിരുന്നു ഇന്ത്യ വിന്‍ഡീസിന് മുന്നില്‍ വച്ചത്. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 76 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരത്തിന്‍റെ നാലാം ദിനത്തില്‍ സ്റ്റംപെടുത്തത്. ഇതോടെ അഞ്ചാം ദിനത്തില്‍ വിജയത്തിനായി ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിന് 289 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനാവാതെ അഞ്ചാം ദിന മത്സരം ഉപേക്ഷിച്ചു.

ALSO READ: ODI World Cup | "ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി", വസിം ജാഫറിന്‍റെ ടീമില്‍ നിറയെ സർപ്രൈസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.