മെല്‍ബണ്‍: പാകിസ്ഥാനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റ് ഓസ്‌ട്രേലിയ തൂക്കിയിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരം നാലാം ദിനത്തിലാണ് ഓസീസ് തീര്‍ത്തത്. 79 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. (Steve Smith folds hands in front of Babar Azam during AUS vs PAK 2nd Test)
മത്സരത്തിനിടെ തന്നെ സ്ലെഡ്‌ജ് ചെയ്യാന്‍ ശ്രമിച്ച സ്റ്റീവ് സ്‌മിത്തിന്‍റെ വായടപ്പിച്ച പാക് മുന്‍ നായകന്‍ ബാബര്‍ അസമിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നാലാം ദിനത്തില്‍ ചായയ്‌ക്ക് ശേഷം കളി പുനരാരംഭിക്കാനിരിക്കെയാണ് രസകരമായ സംഭവം നടന്നത്. ബാറ്റ് ചെയ്യുന്നതിനായി ബാബര്‍ ഗാര്‍ഡ് എടുക്കുകയായിരുന്നു.
-
Incredible banter!
— Nikhil 🏏 (@CricCrazyNIKS) December 29, 2023 " class="align-text-top noRightClick twitterSection" data="
Look at how Babar asks Smith only to bat, when he is getting ready to take guard and Smith goes 🙏
😂 😂 😂#AUSvPAK pic.twitter.com/SYnsDFP7ao
">Incredible banter!
— Nikhil 🏏 (@CricCrazyNIKS) December 29, 2023
Look at how Babar asks Smith only to bat, when he is getting ready to take guard and Smith goes 🙏
😂 😂 😂#AUSvPAK pic.twitter.com/SYnsDFP7aoIncredible banter!
— Nikhil 🏏 (@CricCrazyNIKS) December 29, 2023
Look at how Babar asks Smith only to bat, when he is getting ready to take guard and Smith goes 🙏
😂 😂 😂#AUSvPAK pic.twitter.com/SYnsDFP7ao
ഇതിനിടെ സ്ലിപ്പിലുണ്ടായിരുന്ന സ്‌മിത്ത് വിക്കറ്റിന് പിന്നിലേക്ക് എത്തുകയും എന്തോ പറയുകയും ചെയ്‌തു. ഇതു കേട്ട ബാബര്‍ മറുപടിയെന്നോണം സ്‌മിത്തിന് നേരെ തിരിഞ്ഞ് തന്‍റെ ബാറ്റ് നീട്ടി. എന്നാല്‍ ബാബറിന് നേരെ ഇരു കൈകളും കൂപ്പിക്കൊണ്ട് പിന്‍വാങ്ങുന്ന സ്‌മിത്തിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
സ്‌മിത്ത് ബാബറോട് പറഞ്ഞ കാര്യം എന്തായിരുന്നു എന്ന് വ്യക്തമല്ല. എന്തു തന്നെ ആയാലും സ്‌മിത്തിന് വേണ്ടത് തന്നെ കിട്ടിയിട്ടുണ്ടാവുമെന്നാണ് ചില ആരാധകര്‍ പറയുന്നത്. അതേസമയം മത്സരത്തില്‍ 79 പന്തില്‍ 41 റണ്‍സായിരുന്നു ബാബര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ജോഷ് ഹെയ്‌സല്‍വുഡിന്‍റെ റിപ്പറില്‍ കുറ്റി തെറിച്ചായിരുന്നു താരത്തിന്‍റെ മടക്കം.
ഇതോടെ ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ ഈ വര്‍ഷം (2023) ബാബര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. ഫോര്‍മാറ്റില്‍ താരം തീര്‍ത്തും നിറം മങ്ങിയ വര്‍ഷമാണിത്. കളിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 204 റൺസ് മാത്രമാണ് 29-കാരന്‍ നേടിയത്. വെറും 22.66 മാത്രമാണ് ശരാശരി (Babar Azam Test In 2023).
അതേസമയം മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം ആതിഥേയര്‍ ഉയര്‍ത്തിയ 317 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 237 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. (Australia vs Pakistan 2nd Test Highlights). ഓസീസ് പേസര്‍മാരാണ് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്. ഓസ്‌ട്രേലിയയ്‌ക്കായി പാറ്റ് കമ്മിന്‍സ് (Pat Cummins) അഞ്ച് വിക്കറ്റുകള്‍ നേടിപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് പേരെയാണ് പുറത്താക്കിയത്.
71 പന്തില്‍ 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാന്‍ മസൂദാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. സല്‍മാന്‍ അലി ആഗ അര്‍ധ സെഞ്ചുറി നേടി (70 പന്തില്‍ 50). ബാബറിനെ കൂടാതെ മുഹമ്മദ് റിസ്‌വാനും (62 പന്തില്‍ 35) ചെറുത്ത് നില്‍പ്പിന് ശ്രമിച്ചിരുന്നു. ആദ്യ ടെസ്റ്റും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ഇതോടെ പരമ്പര നേടാനും ആതിഥേയര്‍ക്ക് കഴിഞ്ഞു.
മൂന്ന് മത്സര പരമ്പരയില്‍ ഒരു ടെസ്റ്റ് ബാക്കി നില്‍ക്കെയാണ് ഓസീസിന്‍റെ പരമ്പര നേട്ടം. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുക.