ETV Bharat / sports

കൗണ്ടിക്കിറങ്ങാന്‍ ദിമുത് കരുണരത്‌നെ ; യോര്‍ക്‌ഷെറുമായി ഹ്രസ്വകാല കരാര്‍ - കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്

യോര്‍ക്‌ഷെര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായാണ് ദിമുത് കരുണരത്‌നെ കളത്തിലിറങ്ങുക

Sri Lankan batter Dimuth Karunaratne signs short-term deal with Yorkshire  Dimuth Karunaratne  county championship  ദിമുത് കരുണരത്‌നെ  കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്  യോര്‍ക്‌ഷെര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ്
കൗണ്ടിക്കിറങ്ങാന്‍ ദിമുത് കരുണരത്‌നെ; യോര്‍ക്‌ഷെറുമായി ഹ്രസ്വകാല കരാറിൽ ഒപ്പുവച്ചു
author img

By

Published : Apr 20, 2022, 3:37 PM IST

ലണ്ടന്‍ : കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റത്തിനൊരുങ്ങി ശ്രീലങ്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ. യോര്‍ക്‌ഷെര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായാണ് താരം കളത്തിലിറങ്ങുക. ക്ലബുമായി ദിമുത് കരുണരത്‌നെ ഹ്രസ്വകാല കരാറിൽ ഒപ്പുവച്ചു.

ക്ലബ്ബിന്‍റെ മൂന്ന് മത്സരങ്ങള്‍ക്കായാണ് താരം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഈ ആഴ്‌ച നോർത്താംപ്ടൺഷെയറിനെതിരെയാണ് ലങ്കയുടെ ടോപ്‌ ഓര്‍ഡര്‍ ബാറ്റര്‍ അരങ്ങേറ്റം നടത്തുക. തുടര്‍ന്ന് മെയില്‍ ഹെഡിംഗ്‌ലിയിൽ കെന്‍റിനെതിരെയും, തുടര്‍ന്ന് എസെക്‌സിനെതിരെയുമാണ് താരം കളിക്കുക.

also read: IPL 2022 | ഡുപ്ലെസിസും ഹെയ്‌സല്‍വുഡും തിളങ്ങി, ലഖ്‌നൗവിനെതിരെ 18 റൺസ് ജയം; ജയത്തോടെ ബാംഗ്ലൂര്‍ രണ്ടാമത്

അടുത്ത മൂന്ന് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ലങ്കന്‍ താരം തങ്ങളോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് യോര്‍ക്‌ഷെര്‍ ഇടക്കാല മാനേജിങ് ഡയറക്ടർ ഡാരൻ ഗോഫ് പ്രസ്താവനയിൽ പറഞ്ഞു. ടെസ്റ്റില്‍ ലങ്കയ്‌ക്കായി 14 സെഞ്ച്വറികൾ ഉൾപ്പടെ നിലവില്‍ 39.57 ശരാശരിയിൽ 5,620 റണ്‍സ് നേടാന്‍ ഇടംകയ്യൻ ബാറ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.