ധാക്ക : വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര തോറ്റ് തുന്നംപാടിയതിന് പിന്നാലെ ബംഗ്ലാദേശ് പര്യടനത്തിലും ഓസ്ട്രേലിയക്ക് തോൽവിയോടെ തുടക്കം. ധാക്കയിൽ നടന്ന മത്സരത്തിൽ 23 റണ്‍സിനാണ് ഓസ്‌ട്രലിയയുടെ തോൽവി. ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയമാണിത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സേ നേടാനായുള്ളൂ. എന്നാൽ ചെറിയ സ്കോർ പിന്നിടാനിറങ്ങിയ ഓസീസ് പടയെ ബംഗ്ലാദേശ് സ്‌പിൻ കെണിയിൽ കറക്കി വീഴ്ത്തി 108 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു.
-
Bangladesh win their first-ever T20I against Australia ✨
— ICC (@ICC) August 3, 2021 " class="align-text-top noRightClick twitterSection" data="
Nasum Ahmed's sensational performance of 4/19 helps the hosts clinch a 23-run victory in Dhaka 👏 #BANvAUS | https://t.co/PlxU4Zp9fM pic.twitter.com/Wz97VnSuAW
">Bangladesh win their first-ever T20I against Australia ✨
— ICC (@ICC) August 3, 2021
Nasum Ahmed's sensational performance of 4/19 helps the hosts clinch a 23-run victory in Dhaka 👏 #BANvAUS | https://t.co/PlxU4Zp9fM pic.twitter.com/Wz97VnSuAWBangladesh win their first-ever T20I against Australia ✨
— ICC (@ICC) August 3, 2021
Nasum Ahmed's sensational performance of 4/19 helps the hosts clinch a 23-run victory in Dhaka 👏 #BANvAUS | https://t.co/PlxU4Zp9fM pic.twitter.com/Wz97VnSuAW
ആറ് ഫോറും രണ്ട് സിക്‌സും മാത്രമാണ് ഓസീസിന് ബംഗ്ലാദേശിനെതിരെ നേടാനായത്. 45 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്ത മിച്ചൽ മാർഷാണ് ഓസ്‌ട്രലിയയുടെ ടോപ്‌സ്കോറർ. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാത്യു വെയ്‌സും 14 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മാത്രമെ മാർഷിനെ കൂടാതെ ഓസീസ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ.
ALSO READ: ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
നസും അഹമ്മദിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. മുസ്താഫിസുർ റഹ്മാൻ, ഷോറിഫുൽ ഇസ്‌ലാം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.