ETV Bharat / sports

South Africa vs Sri Lanka Match Result പൊരുതി തോറ്റ് ലങ്ക, ദക്ഷിണാഫ്രിക്കയ്‌ക്ക് 102 റണ്‍സ് ജയം

author img

By ETV Bharat Kerala Team

Published : Oct 7, 2023, 10:46 PM IST

Updated : Oct 7, 2023, 10:53 PM IST

South Africa vs Sri Lanka match result cricket world cup 2023 : ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതിതോറ്റ് ശ്രീലങ്ക. മത്സരത്തില്‍ പ്രോട്ടീസിന് 102 റണ്‍സ് ജയം.

South Africa vs Sri Lanka match result  cricket world cup 2023  cricket world cup 2023 latest news  cricket world cup 2023 news  South Africa vs Sri Lanka match cricket world cup  ദക്ഷിണാഫ്രിക്ക ശ്രീലങ്ക  ദക്ഷിണാഫ്രിക്ക ശ്രീലങ്ക ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരം  എയ്‌ഡന്‍ മാര്‍ക്രം  ഡികോക്ക്
South Africa vs Sri Lanka match result

ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 102 റണ്‍സ് ജയം (South Africa vs Sri Lanka match result cricket world cup 2023). പ്രോട്ടീസ് ഉയര്‍ത്തിയ 429 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കന്‍ നിര 326 റണ്‍സിന് ഓള്‍ഔട്ടായി. ശ്രീലങ്കയ്‌ക്കായി ചരിത് അസലങ്ക(79), കുശാല്‍ മെന്‍ഡിസ്(76), നായകന്‍ ദസുന്‍ ഷനക(68) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി.

ഓപ്പണര്‍ പാത്തും നിസംഗയെ തുടക്കത്തില്‍ തന്നെ നഷ്‌ടമായ ലങ്കയെ കുശാല്‍ മെന്‍ഡിസും കുശാല്‍ പെരേരയും ചേര്‍ന്ന 66 റണ്‍സ് കൂട്ടുകെട്ടാണ് മുന്നോട്ടുനയിച്ചത്. എന്നാല്‍ ഏഴാമത്തെ ഓവറില്‍ നിസംഗയെ പുറത്താക്കിയ മാര്‍ക്കോ ജാന്‍സന്‍ തന്നെ കുശാല്‍ പെരേരയേയും പവലിയനിലേക്ക് മടക്കിയച്ചു. തുടര്‍ന്ന് ഇറങ്ങിയ സമരവിക്രമ കുശാല്‍ മെന്‍ഡിസിനൊപ്പം ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും 13-ാം ഓവറില്‍ കുശാല്‍ മെന്‍ഡിസും 14-ാം ഓവറില്‍ സമരവിക്രമയും പുറത്തായത് ലങ്കയ്‌ക്ക് തിരിച്ചടിയായി.

അഞ്ചാമനായി ഇറങ്ങിയ അസലങ്ക മികച്ച ഇന്നിങ്‌സ് പുറത്തെടുത്തെങ്കിലും തൊട്ടുപിന്നാലെ വന്ന ധനഞ്‌ജയ ഡിസില്‍വ വേഗത്തില്‍ പുറത്തായി. പിന്നാലെ അസലങ്കയും ദസുന്‍ ഷനകയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലങ്കന്‍ സ്‌കോര്‍ 232ല്‍ നില്‍ക്കവെയാണ് അസലങ്കയുടെ പുറത്താവല്‍. ദുനിത് വെല്ലാലഗെ തുടര്‍ന്ന് ഇറങ്ങിയെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

പിന്നാലെ ദസുന്‍ ഷനകയും കസുന്‍ രജിത(33)യും ചേര്‍ന്ന് ലങ്കയെ തിരിച്ചുകൊണ്ടുവന്നെങ്കിലും ഷനകയുടെ പുറത്താവല്‍ ലങ്കയ്‌ക്ക് വീണ്ടും തിരിച്ചടിയായി. ലങ്കന്‍ ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പവലിയനിലേക്ക് മടങ്ങുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. 44.5 ഓവറിലാണ് ശ്രീലങ്ക 326 റണ്‍സിന് ഓള്‍ഔട്ടായത്.

ദക്ഷിണാഫ്രിക്കയ്‌ക്കായി ജെറാള്‍ഡ് കോട്ട്‌സീ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കേശവ് മഹാരാജ്, കഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. ലുങ്കി എന്‍ഗിടിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യ ബാറ്റിങ്ങില്‍ ലങ്കന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച പ്രോട്ടീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 428 റണ്‍സാണ് അടിച്ചെടുത്തത്. ക്വിന്‍റണ്‍ ഡികോക്ക് (100), റാസി വാന്‍ഡെര്‍ ദസന്‍(108), എയ്‌ഡന്‍ മാര്‍ക്രം(106) തുടങ്ങിയവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ മികച്ച നിലയില്‍ എത്തിച്ചത്. ലോകകപ്പില്‍ ഒരു ടീം നേടുന്ന എറ്റവും ഉയര്‍ന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക ഇന്ന് നേടിയത്.

റാസി വാന്‍ഡെര്‍ ദസനൊപ്പം രണ്ടാം വിക്കറ്റില്‍ 204 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഡികോക്ക് ഉണ്ടാക്കിയത്. 84 പന്തുകളില്‍ 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഡികോക്കിന്‍റെ സെഞ്ച്വറി. വാന്‍ഡെര്‍ ദസന്‍ 110 പന്തുകളില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 108 റണ്‍സ് നേടി. അതിവേഗ സെഞ്ച്വറിയാണ് മത്സരത്തില്‍ എയ്‌ഡന്‍ മാര്‍ക്രം നേടിയത്. 49 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മാര്‍ക്രം 54 പന്തുകളില്‍ 14 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 106 റണ്‍സാണ് അടിച്ചെടുത്തത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 400 കടത്തിയത്. 21 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടി മില്ലര്‍ പ്രോട്ടീസിനെ മികച്ച നിലയില്‍ എത്തിച്ചു. മില്ലറിനൊപ്പം മാര്‍കോ ജാന്‍സനും(12) പുറത്താവാതെ നിന്നു. ശ്രീലങ്കയ്‌ക്കായി ദില്‍ഷന്‍ മധുഷനക രണ്ടും, രജിത, മതീഷ പതിരണ, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Last Updated : Oct 7, 2023, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.