ധര്‍മശാല: ഏകദിന ലോകകപ്പില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്‌സിനെ ബാറ്റിങ്ങിനയച്ചു. ഇരു ടീമുകളും ഓരോ മാറ്റത്തോടെയാണ് ഇറങ്ങുന്നത്. സ്‌പിന്നർ തബ്രീസ് ശംസിക്ക് പകരം ഫാസ്റ്റ് ബോളർ ജെറാൾഡ് കോറ്റ്‌സി പ്രോട്ടീസ് ഇലവനിൽ ഇടംപിടിച്ചു. റയാൻ ക്ലെയ്‌ൻ പകരം ലോഗൻ വാൻ ബീക്ക് ഡച്ച് നിരയിൽ തിരിച്ചെത്തി. ധര്‍മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മഴയെ തുടര്‍ന്ന് വൈകിയാണ് മത്സരത്തിന്‍റെ ടോസ് വീണത്.
-
🪙TOSS
— Proteas Men (@ProteasMenCSA) October 17, 2023 " class="align-text-top noRightClick twitterSection" data="
🇿🇦 Proteas win the toss and have opted to bowl. Gerald Coetzee comes in for Tabraiz Shamsi
📺 SuperSport Grandstand (Ch 201) & SABC 3️⃣ #AUSvSA #CWC23 #BePartOfIt pic.twitter.com/UgpUd1f7bK
">🪙TOSS
— Proteas Men (@ProteasMenCSA) October 17, 2023
🇿🇦 Proteas win the toss and have opted to bowl. Gerald Coetzee comes in for Tabraiz Shamsi
📺 SuperSport Grandstand (Ch 201) & SABC 3️⃣ #AUSvSA #CWC23 #BePartOfIt pic.twitter.com/UgpUd1f7bK🪙TOSS
— Proteas Men (@ProteasMenCSA) October 17, 2023
🇿🇦 Proteas win the toss and have opted to bowl. Gerald Coetzee comes in for Tabraiz Shamsi
📺 SuperSport Grandstand (Ch 201) & SABC 3️⃣ #AUSvSA #CWC23 #BePartOfIt pic.twitter.com/UgpUd1f7bK
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ (South Africa Playing XI): ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബവുമ (ക്യാപ്‌റ്റൻ), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ജെറാൾഡ് കോറ്റ്‌സി.
-
Our XI to take on the Proteas in Dharamsala.#SAvNED #CWC23 pic.twitter.com/ZAvvxtB8r3
— Cricket🏏Netherlands (@KNCBcricket) October 17, 2023 " class="align-text-top noRightClick twitterSection" data="
">Our XI to take on the Proteas in Dharamsala.#SAvNED #CWC23 pic.twitter.com/ZAvvxtB8r3
— Cricket🏏Netherlands (@KNCBcricket) October 17, 2023Our XI to take on the Proteas in Dharamsala.#SAvNED #CWC23 pic.twitter.com/ZAvvxtB8r3
— Cricket🏏Netherlands (@KNCBcricket) October 17, 2023
നെതര്‍ലന്‍ഡ്‌സ് പ്ലെയിങ് ഇലവന്‍ (Netherlands Playing XI): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, ബാസ് ഡി ലീഡ്, തേജ നിദാമാനുരു, സ്‌കോട്ട് എഡ്വേർഡ്‌സ്( ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), സൈബ്രാൻഡ് എംഗൽബ്രെക്റ്റ്, റോലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ 15-ാം മത്സരമാണിത്. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ഇന്നത്തെ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യയെ മറികടന്ന് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും പ്രോട്ടീസിന് സാധിക്കും.
ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളെ തകര്‍ത്തെത്തുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അട്ടിമറി സ്വപ്‌നങ്ങളുമായിട്ടാണ് നെതര്‍ലന്‍ഡ്‌സ് കളിക്കാന്‍ ഇറങ്ങുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരായ മത്സരത്തില്‍ പൊരുതി തോറ്റ നെതര്‍ലന്‍ഡ്‌സിന് ന്യൂസിലന്‍ഡിനെതിരെ ആ മികവ് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് അതിലൊരുമാറ്റമാകും അവരുടെ പ്രതീക്ഷ.
അന്താരാഷ്‌ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ എടുത്ത് പറയത്തക്ക കഥകളൊന്നും ഇരു ടീമും തമ്മില്‍ ഉണ്ടായിട്ടില്ല. ഇതുവരെ ഏഴ് പ്രാവശ്യം മാത്രമാണ് ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്‌സും മുഖാമുഖം വന്നിട്ടുള്ളത്. അതില്‍ ആറ് മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഒരെണ്ണം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
മത്സരം തത്സമയം കാണാന്‍ (Where To Watch South Africa vs Netherlands Match) : സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ലോകകപ്പിലെ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്‌സ് മത്സരം സംപ്രേഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പിലൂടെയും മത്സരം കാണാം.