ETV Bharat / sports

രോഹിത് പുറത്ത് ; ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരം നല്‍കി റബാഡ - രോഹിത് ശര്‍മ

South Africa vs India 1st Test Toss Report: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടം.

South Africa vs India 1st Test Toss Report  Temba Bavuma  Rohit Shrama  South Africa vs India  Centurion weather forecast  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടോസ് റിപ്പോര്‍ട്ട്  സെഞ്ചൂറിയന്‍ കാലാവസ്ഥ റിപ്പോര്‍ട്ട്  രോഹിത് ശര്‍മ  ടെംബ ബാവുമ
South Africa vs India 1st Test Toss Report
author img

By ETV Bharat Kerala Team

Published : Dec 26, 2023, 3:13 PM IST

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു (South Africa vs India 1st Test Toss Report) ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ (Temba Bavuma) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (Rohit Shrama) നേതൃത്വത്തിലാണ് ഇന്ത്യ കളിക്കുന്നത്.

ഇന്ത്യയ്‌ക്കായി പേസര്‍ പ്രസിദ്ധ് കൃഷ്‌ണ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തുന്നുണ്ട് (Prasidh Krishna Test Debut). മത്സരത്തിന് മുന്നോടിയായി വൈസ് ക്യാപ്റ്റന്‍ ജസ്‌പ്രീത് ബുംറയാണ് പ്രസിദ്ധിന് ക്യാപ് കൈമാറിയത്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലാണ് (SuperSport Park Stadium) മത്സരം നടക്കുന്നത്.

നാല് പേസര്‍മാരും ഒരു സ്‌പിന്നറുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പേസര്‍മാരായി ശാര്‍ദുല്‍ തൂക്കൂര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മജ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ ഇടം നേടിയപ്പോള്‍ സ്‌പിന്‍ ബോളിങ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരം പ്രീമിയർ ഓഫ് സ്പിന്നർ ആർ അശ്വിൻ പ്ലെയിങ് ഇലവനിലെത്തി. രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കാണ് ബാറ്റിങ് യൂണിറ്റിന്‍റെ ചുമതല.

അതേസമയം മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്‌ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്‌ടമായി. 14 പന്തില്‍ 5 റണ്‍സെടുത്ത രോഹിത്തിനെ കാഗിസോ റബാഡയുടെ പന്തില്‍ നാന്ദ്രൈ ബർഗർ കയ്യിലൊതുക്കുകയായിരുന്നു.

ALSO READ: 'ഇവിടെ കളി നടക്കില്ല, ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാകും...': ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ കുറിച്ച് രോഹിത് ശര്‍മ

മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബര്‍ഗറും ഡേവിഡ് ബെഡിങ്ങാമും ടെസ്റ്റില്‍ അരങ്ങേറുന്നുണ്ട്. മഴയെത്തുടര്‍ന്ന് നിശ്ചയിച്ച സമയത്ത് നിന്നും വൈകിയാണ് മത്സരം ആരംഭിച്ചിരിക്കുന്നത്. സെഞ്ചൂറിയനില്‍ ഇനിയും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. അക്യുവെതർ റിപ്പോര്‍ട്ട് അനുസരിച്ച്, പകൽ സമയത്ത് മഴ പെയ്യാൻ 96 ശതമാനമാണ് സാധ്യത. ഈ സമയം ഏകദേശം നാല് മണിക്കൂർ മഴയാണ് സെഞ്ചൂറിയനിൽ പ്രതീക്ഷിക്കുന്നത്. (South Africa vs India 1st Test Centurion weather forecast).

ALSO READ: ലോകകപ്പ് കളിച്ചത് മങ്ങിയ കാഴ്‌ചയുമായി ; വെളിപ്പെടുത്തലുമായി ഷാക്കിബ് അല്‍ ഹസന്‍

ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ (India Playing XI against South Africa).

ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍: ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (സി), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (ഡബ്ല്യു), മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, നാന്ദ്രൈ ബർഗർ (South Africa Playing XI against India).

ALSO READ: 77 ദിവസങ്ങളും 7 മത്സരങ്ങളും ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വരുന്നത് ടീം ഇന്ത്യയുടെ നിര്‍ണായക ദിനങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.