ETV Bharat / sports

രോഹിത്തും കോലിയും വ്യത്യസ്തരാണ്; ക്യാപ്റ്റന്‍സി താരതമ്യം ചെയ്യാനില്ലെന്ന് സൗരവ് ഗാംഗുലി

author img

By

Published : Aug 19, 2022, 11:11 AM IST

രോഹിത് ശർമ്മ ശാന്തമായും ജാഗ്രതയോടെയുമാണ് ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യുന്നതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി.

sourav ganguly says Virat Kohli and Rohit Sharma are different  sourav ganguly  Virat Kohli  Rohit Sharma  ganguly on Virat Kohli and Rohit Sharma  സൗരവ് ഗാംഗുലി  രോഹിത് ശര്‍മ്മ  വിരാട് കോലി  എംഎസ്‌ ധോണി  ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി  BCCI President Sourav Ganguly
രോഹിത്തും കോലിയും വ്യത്യസ്ഥരാണ്; ക്യാപ്റ്റന്‍സി താരതമ്യം ചെയ്യാനില്ലെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും വ്യത്യസ്തരായ കളിക്കാരാണെന്നും ഇരുവരുടേയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യാനാവില്ലെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഒരു പരിപാടിക്കിടെ വിവിധ കാലഘട്ടങ്ങളിലെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരെ കുറിച്ചുള്ള ചോദ്യത്തോടാണ് ഗാംഗുലി പ്രതികരിച്ചത്.

എല്ലാ ക്യാപ്റ്റന്മാര്‍ക്കും വ്യത്യസ്‌തമായ ശൈലിയുണ്ടെന്ന് ഗാംഗുലി മറുപടി നല്‍കി. "ഞാൻ ക്യാപ്റ്റൻമാരെ തമ്മില്‍ താരതമ്യം ചെയ്യുന്നില്ല. എല്ലാവർക്കും വ്യത്യസ്തമായ നേതൃത്വ ശൈലിയുണ്ട്. ക്യാപ്റ്റന്‍സി ഞങ്ങൾ ഒരാളെ ഏൽപ്പിച്ചിരിക്കുന്നു.

അതിനർഥം അവൻ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നയിക്കുമെന്നല്ല. ഞാന്‍ അങ്ങനെ കരുതുന്നില്ല. ഒരാൾക്ക് ഒരു ഉത്തരവാദിത്തം നൽകുമ്പോൾ, അതിനനുസരിച്ചുള്ള സമയവും നല്‍കണം. അപ്പോൾ നമുക്ക് ഒരു ഫലം പ്രതീക്ഷിക്കാം". ഗാംഗുലി പറഞ്ഞു.

"വർഷങ്ങളായി ഇന്ത്യ ചില മികച്ച ക്യാപ്റ്റന്മാരെ സൃഷ്ടിച്ചു. ഇന്ത്യയുടെ പരിവർത്തനത്തെ എംഎസ് ധോണി അതിശയകരമായി കൈകാര്യം ചെയ്തു. ഇന്ത്യക്ക് മാത്രമല്ല, തന്‍റെ ഫ്രാഞ്ചൈസിക്കും (ചെന്നൈ സൂപ്പർ കിങ്‌സ്) അംഗീകാരങ്ങൾ നേടിക്കൊടുത്തു. പിന്നീട് വന്ന വിരാട് കോലിക്കും മികച്ച റെക്കോഡാണുള്ളത്.

കോലി വ്യത്യസ്തമായ ഒരു ക്യാപ്റ്റനായിരുന്നു, കാര്യങ്ങൾ വ്യത്യസ്തമായി തന്നെ ചെയ്തു. ഇപ്പോൾ രോഹിത് ശർമ്മ , വളരെ ശാന്തമായും ജാഗ്രതയോടെയുമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ വ്യക്തിയും വ്യത്യസ്ഥരാണ്. ഫലമാണ് പ്രധാനം, നിങ്ങൾക്ക് എത്ര ജയങ്ങളും തോൽവികളും ഉണ്ടെന്നെതാണ് പ്രധാനം." ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

also read: സ്‌നേഹിക്കുന്നവരോടൊപ്പം ചെലവഴിച്ച സമയവും ഒറ്റപ്പെടല്‍ അനുഭവിച്ചെന്ന് വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.