മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം പരിശീലനം നടത്തിയതിന്‍റെ സന്തോഷത്തിലാണ് അഞ്ച് വയസുകാരൻ ഷാഹിദ്. മുന്‍പ് ഷാഹിദിന്‍റെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത ഷാഹിദിന്‍റെ പരിശീലന വീഡിയോ അന്താരാഷ്‌ട്ര മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്‍റർനെറ്റിൽ വൈറലായ വീഡിയോ കണ്ട് നേരത്തേ, ഷെയ്ൻ വോണടക്കം പ്രമുഖർ അവന്‍റെ മികച്ച ഭാവിക്കായി ആശംസകൾ നേർന്നിരുന്നു.
-
Today practice @rohansmitra @VVSLaxman281 @DeepDasgupta7 @tiwarymanoj pic.twitter.com/kACbZb0uqc
— sk shahid (@shahidsk192016) February 7, 2022 " class="align-text-top noRightClick twitterSection" data="
">Today practice @rohansmitra @VVSLaxman281 @DeepDasgupta7 @tiwarymanoj pic.twitter.com/kACbZb0uqc
— sk shahid (@shahidsk192016) February 7, 2022Today practice @rohansmitra @VVSLaxman281 @DeepDasgupta7 @tiwarymanoj pic.twitter.com/kACbZb0uqc
— sk shahid (@shahidsk192016) February 7, 2022
ഇത് ഷാഹിദിന്‍റെ ആരാധനാപാത്രമായ സച്ചിന്‍റെ ശ്രദ്ധയിലുമെത്തി. ഇതോടെ, കൊൽക്കത്ത സ്വദേശിയായ ഷാഹിദിന് സച്ചിനെ കാണാനും കൂടെ പരിശീലനത്തിനും അവസരമൊരുങ്ങി. മുംബൈ മിഡിൽസെക്‌സ് ഗ്ലോബൽ അക്കാദമിയിൽ ഷാഹിദിനെ പ്രോത്സാഹിപ്പിക്കാനും ടിപ്‌സുകൾ നൽകാനുമായി സച്ചിൻ സമയം കണ്ടെത്തി.
'എന്‍റെ മകന് അഞ്ച് വയസ്സായി, അവന്‍റെ റോൾ മോഡൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ സാറാണ്. സച്ചിനെ കാണണം എന്നത് ഷാഹിദിന്‍റെ സ്വപ്‌നമായിരുന്നു, അവനൊരു അറിയപ്പെടുന്ന ക്രിക്കറ്റ് താരമാവണം. പക്ഷേ സച്ചിൻ ചെയ്‌ത ഈ പ്രവർത്തിക്ക് ഒരു നന്ദി മാത്രം മതിയാവില്ലെന്നറിയാം'. ഷാഹിദിന്‍റെ പിതാവ് ഷെയ്ഖ് ഷംസർ പറയുന്നു.
-
Dream come true . Thanks🙏 @sachintendulkar sir. First time flight first time mumbai never imagine play in front of you At my 5 years of age . Lovely gesture from everyone there.not enough to say thank🙏 you. pic.twitter.com/r5t9Y196b7
— sk shahid (@shahidsk192016) March 10, 2022 " class="align-text-top noRightClick twitterSection" data="
">Dream come true . Thanks🙏 @sachintendulkar sir. First time flight first time mumbai never imagine play in front of you At my 5 years of age . Lovely gesture from everyone there.not enough to say thank🙏 you. pic.twitter.com/r5t9Y196b7
— sk shahid (@shahidsk192016) March 10, 2022Dream come true . Thanks🙏 @sachintendulkar sir. First time flight first time mumbai never imagine play in front of you At my 5 years of age . Lovely gesture from everyone there.not enough to say thank🙏 you. pic.twitter.com/r5t9Y196b7
— sk shahid (@shahidsk192016) March 10, 2022
ഷാഹിദിന്‍റെ ഒരു വീഡിയോ ഞങ്ങൾ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌തിരുന്നു. ഈ വീഡിയോ റീട്വീറ്റ് ചെയ്‌ത ഓസ്‌ട്രേലിയൻ ചാനലായ ഫോക്‌സ് ക്രിക്കറ്റ് സച്ചിനെയും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിനെയും ഷെയ്ൻ വോണിനെയും ടാഗ് ചെയ്‌തു. ഈ വീഡിയോ സച്ചിന്‍റെ ശ്രദ്ധയിൽപ്പെട്ടു, അതിനുശേഷം സച്ചിന്‍റെ ടീമിലെ ഒരുഅംഗം ഞങ്ങളുമായി ബന്ധപ്പെടുകയായിരുന്നു - ഷെയ്ഖ് വിശദീകരിച്ചു.
ഷാഹിദിന്‍റെയും കുടുംബത്തിന്‍റെയും മുംബൈ സന്ദർശന വേളയിലെ എല്ലാ ചെലവുകളും സച്ചിൻ ഏറ്റെടുക്കുകയും അവർക്ക് ഒരു ഗസ്റ്റ് ഹൗസിൽ താമസം ക്രമീകരിക്കുകയും ചെയ്‌തു. ഷാഹിദിന്‍റെ പിതാവ് മകന് പ്രൊഫഷണൽ പരിശീലനം നൽകണമെന്ന താല്‍പ്പര്യം അറിയിച്ചതിന് പിന്നാലെ സച്ചിൻ ആ ആഗ്രഹവും നിറവേറ്റി.
-
#NewProfilePic pic.twitter.com/lMlUuAyYc0
— sk shahid (@shahidsk192016) February 22, 2022 " class="align-text-top noRightClick twitterSection" data="
">#NewProfilePic pic.twitter.com/lMlUuAyYc0
— sk shahid (@shahidsk192016) February 22, 2022#NewProfilePic pic.twitter.com/lMlUuAyYc0
— sk shahid (@shahidsk192016) February 22, 2022
'അഞ്ച് ദിവസത്തെ പരിശീലനത്തിനായി ഷാഹിദിനെയും കൂടെ ഞങ്ങളെയും അക്കാദമിയിലേക്ക് കൊണ്ടുപോയി. നീന്തൽ ഉൾപ്പടെയുള്ള പരിശീലനങ്ങൾ നൽകി. കൂടാതെ തുടർപരിശീലനത്തിനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അത് ഞങ്ങൾ വീട്ടിൽ പിന്തുടരുന്നു' - ഷെയ്ഖ് പറഞ്ഞു.
'ഏതൊക്കെ പന്തുകൾ ബാക്ക് ഫൂട്ടിലും ഫ്രന്‍റ് ഫൂട്ടിലും കളിക്കണമെന്ന ഉപദേശം നൽകി, കൂടാതെ അത് കളിച്ചുകാണിച്ച സച്ചിൻ ക്യാച്ചുകൾ എങ്ങനെ എടുക്കാമെന്നും ബാറ്റ് എങ്ങനെ പിടിക്കാമെന്നും കാണിച്ചു.
അവർ ഞങ്ങൾക്ക് എല്ലാം കാണിച്ചുതന്നു. ഷാഹിദിന് കഴിവുണ്ടെന്നും അവൻ മികച്ച കളിക്കാരനാവുമെന്നും പറഞ്ഞു. ഷാഹിദിന് പ്രൊഫഷണൽ കോച്ചിംഗിനായി മികച്ച അക്കാദമി തിരയുകയാണെന്നും ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു.