ETV Bharat / sports

ശുഭ്മാൻ ​ഗില്ലിന് പരിക്ക്; ഇം​ഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായേക്കും - Rohit Sharma

ഇതോടെ ഇം​ഗ്ലണ്ടിനെതിരെ ഓ​ഗസ്റ്റ് നാലിന് തുടങ്ങുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഗില്ലിന് നഷ്ടമായേക്കും.

Shubman Gill  shin injury  Test series against England  മായങ്ക് അ​ഗർവാള്‍  ഡബ്ല്യുടിസി  കെ.എൽ രാഹുല്‍  ശുഭ്മാൻ ​ഗില്ല്  Mayank Agarwal  KL Rahul  Rohit Sharma
ശുഭ്മാൻ ​ഗില്ലിന് പരിക്ക്; ഇം​ഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായേക്കും
author img

By

Published : Jul 1, 2021, 6:52 AM IST

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഓപ്പണിങ് ബാറ്റ്സ്മാൻ ശുഭ്മാൻ ​ഗില്ലിനേറ്റ പരിക്കാണ് ടീമിന് തിരിച്ചടിയായത്. ഗില്ലിന്‍റെ കണങ്കാലിനാണ് പരിക്കേറ്റതെന്നും പരിക്ക് ​ഗുരതരമായതിനാല്‍ എട്ട് ആഴ്ചയോളം താരത്തിന് വിശ്രമം വേണ്ടിവന്നേയ്ക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

രാഹുലോ മായങ്കോ?

ന്യൂസിലൻഡിനെതിരായ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് ശേഷമാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതോടെ ഇം​ഗ്ലണ്ടിനെതിരെ ഓ​ഗസ്റ്റ് നാലിന് തുടങ്ങുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഗില്ലിന് നഷ്ടമായേക്കും. ഗില്ലിന് പകരം മായങ്ക് അ​ഗർവാളോ കെ.എൽ രാഹുലോ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ഇടം പിടിക്കും.

also read:24 മണിക്കൂറും മെസിയും; പ്രതീക്ഷയോടെ ബാഴ്‌സ

ഗില്ലിന്‍റേത് മോശം പ്രകടനം

രോഹിത്തിനൊപ്പം ഓപ്പണറായി മികച്ച പ്രകടനം നടത്തിയിരുന്ന മായങ്കിന് ​ഗില്ലിന്‍റെ വരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. അതേസമയം ഡബ്ല്യുടിസി ഫൈനലില്‍ ഗില്ലിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. മത്സരത്തിന്‍റെ ആദ്യ രണ്ട് ഇന്നിങ്സുകളിലായി 28, 8 എന്നിങ്ങിനെയായിരുന്നു താരത്തിന് കണ്ടെത്താനായത്.

പരിശീലന മത്സരം വേണമെന്ന് ബിസിസിഐ

അതേസമയം പരമ്പരയുടെ ഭാഗമായുള്ള ഇന്ത്യയുടെ പരിശീലന ക്യാമ്പ് അടുത്ത മാസം 14 മുതലാണ് ഡർഹാമിൽ തുടങ്ങുക. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാ​ഗമായ പരമ്പര നോട്ടിങ്ഹാമിലാണ് തുടങ്ങുക. പരമ്പരയ്ക്ക് മുന്നോടിയായി കൗണ്ടി ടീമുകളുമായി പരിശീലന മത്സരം വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.