ETV Bharat / sports

ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തി

author img

By

Published : Jul 22, 2021, 1:10 AM IST

ചണ്ഡീഗഡില്‍ തിരിച്ചെത്തിയതിന് പിന്നാലെ 21 കാരനായ താരം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എയര്‍പ്പോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Shubman Gill  India vs England  India's tour of England  ശുഭ്മാന്‍ ഗില്‍  ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തി
ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തി

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തി. ഇതോടെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. താരത്തിന്‍റെ തിരിച്ച് വരവ് സംബന്ധിച്ച് ബിസിസിഐ സ്ഥിരീകരണമുണ്ടെങ്കിലും പരിക്ക് സംബന്ധിച്ച് സംഘടന പ്രതികരിച്ചിട്ടില്ല.

ഗില്ലിന് പകരം മായങ്ക് അ​ഗർവാളോ കെ.എൽ രാഹുലോ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ഇടം പിടിക്കും. അതേസമയം കണങ്കാലിന് പരിക്കേറ്റ താരത്തിന് എട്ട് ആഴ്ചയോളം വിശ്രമം വേണ്ടിവന്നേയ്ക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരത്തിന് തിളങ്ങാനായിരുന്നില്ല.

also read: ടോക്കിയോ ഒളിമ്പിക്‌സ്; വനിത ഫുട്‌ബോളിൽ ബ്രസീലിന് ജയം, അമേരിക്കയെ തകർത്ത് സ്വീഡൻ

മത്സരത്തിന്‍റെ രണ്ട് ഇന്നിങ്സുകളിലായി 28, 8 എന്നിങ്ങിനെയായിരുന്നു ഗില്ലിന് കണ്ടെത്താനായത്. ചണ്ഡീഗഡില്‍ തിരിച്ചെത്തിയതിന് പിന്നാലെ 21 കാരനായ താരം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എയര്‍പ്പോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓ​ഗസ്റ്റ് നാലിനാണ് തുടങ്ങുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.