ETV Bharat / sports

ശുഭ്മാന്‍ ഗില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു - vaccine

വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ ചിത്രം ഗില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Shubman Gill  ശുഭ്മാന്‍ ഗില്‍  vaccine  കൊവിഡ് വാക്സിന്‍
ശുഭ്മാന്‍ ഗില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു
author img

By

Published : May 16, 2021, 4:26 AM IST

Updated : May 16, 2021, 6:01 AM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാൻ ശുഭ്മാന്‍ ഗില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കഴിയുന്നത്ര വേഗത്തില്‍ യോഗ്യതയ്ക്കനുസരിച്ച് എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും കൊവിഡിനെതിരായ പോരാട്ടം നയിക്കുന്നതിന് ഡോക്ടര്‍മാര്‍ക്കും മുന്നണി പോരാളികള്‍ക്കും നന്ദി പറയുന്നതായും താരം പറഞ്ഞു.

also read: ബാന്‍ക്രോഫ്‌റ്റിന്‍റെ വെളിപ്പെടുത്തല്‍; പുനരന്വേഷണത്തിന് തയാറെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പുറപ്പെടുന്നതിന് മുന്നേ എല്ലാ കളിക്കാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ബിസിസിഐ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് ചാമ്പ്യന്‍ഷിപ്പിനായി ടീം ഇന്ത്യ പുറപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി മെയ് 19ന് ടീം അംഗങ്ങള്‍ എല്ലാവരും മുംബെെയിലെത്തും. മൂന്ന് തവണ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷവമാവും താരങ്ങളെ ക്യാമ്പില്‍ പ്രവേശിപ്പിക്കുകയെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

Last Updated : May 16, 2021, 6:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.