മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജൈത്രയാത്ര നടത്തുമ്പോഴും ഇന്ത്യന്‍ ടീമിന്‍റെ പ്രധാന തലവേദന നാലാം നമ്പറിലെത്തുന്ന ശ്രേയസ് അയ്യരുടെ (Shreyas Iyer) നിറം മങ്ങിയ പ്രകടനങ്ങളായിരുന്നു. ആദ്യത്തെ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു അര്‍ധസെഞ്ച്വറി ഉള്‍പ്പടെ 134 റണ്‍സ് മാത്രമായിരുന്നു ശ്രേയസ് അയ്യരുടെ സമ്പാദ്യം. ഇതോടെ, പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ശ്രേയസിന് ടീമില്‍ സ്ഥാനം നഷ്‌ടമാകുമെന്ന തരത്തിലെല്ലാം അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തിരികെ പവലിയനിലേക്ക് എത്തിച്ചിരുന്നു. പിന്നാലെ, ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും ചേര്‍ന്നാണ് ടീമിന്‍റെ സ്കോറിങ്ങിന് അടിത്തറ പാകിയത്.
-
Shreyas giving clarification on his purported weakness against short balls..
— Shawstopper (@shawstopper_100) November 2, 2023 " class="align-text-top noRightClick twitterSection" data="
#ShreyasIyer pic.twitter.com/5FQP5hhACk
">Shreyas giving clarification on his purported weakness against short balls..
— Shawstopper (@shawstopper_100) November 2, 2023
#ShreyasIyer pic.twitter.com/5FQP5hhACkShreyas giving clarification on his purported weakness against short balls..
— Shawstopper (@shawstopper_100) November 2, 2023
#ShreyasIyer pic.twitter.com/5FQP5hhACk
92 റണ്‍സുമായി ഗില്‍ 30-ാം ഓവറില്‍ പുറത്തായതോടെയാണ് ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത്. അയ്യര്‍ ക്രീസിലെത്തിയതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്ന വിരാട് കോലിയും മടങ്ങി. ഇതോടെ ടീമിനെ മുന്നിലേക്ക് നയിച്ചത് ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ പ്രകടനമാണ്.
മത്സരത്തില്‍ 56 പന്ത് നേരിട്ട ശ്രേയസ് അയ്യര്‍ 82 റണ്‍സ് നേടിയാണ് മടങ്ങിയത്. ടീം ടോട്ടല്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. ആറ് സിക്‌സറും മൂന്ന് ഫോറും അടങ്ങിയതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിങ്‌സ്. ഇതിന് പിന്നാലെ പുള്‍ഷോട്ടുകളാണ് തന്‍റെ വീക്ക് പോയിന്‍റ് എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെയും ശ്രേയസ് അയ്യര്‍ പ്രതികരണം നടത്തി.
'ഷോട്ട് ബോളുകളാണ് എന്നെ വിഷമിപ്പിക്കുന്നത് എന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ എത്ര ഷോട്ട് ബോളുകളെയാണ് നേരിട്ടിരിക്കുന്നതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതില്‍ എത്രെണ്ണമാണ് ബൗണ്ടറിയിലേക്ക് എത്തിയതെന്നും.
ഏത് പന്ത് നേരിട്ടാലും എങ്ങനെ, എപ്പോള്‍ ആയാലും ഒരു ബാറ്റര്‍ പുറത്താകുക തന്നെ ചെയ്യും. മറ്റ് എങ്ങനെയെങ്കിലുമാണ് ഞാന്‍ പുറത്താകുന്നതെങ്കില്‍ നിങ്ങള്‍ പറയും എനിക്ക് ഇന്‍ സ്വിങ് ഡെലിവറികള്‍ നേരിടാന്‍ അറിയില്ലെന്ന്. ഒരു സീം ഡെലിവറി കളിച്ചില്ലെങ്കില്‍ പറയുന്നത് അയാള്‍ക്ക് കട്ട് ഷോട്ട് കളിക്കാന്‍ അറിയില്ലെന്നാകും. ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ ഏത് പന്തില്‍ വേണമെങ്കിലും ഞങ്ങള്‍ക്ക് വിക്കറ്റ് നഷ്‌ടപ്പെടുത്തേണ്ടി വന്നേക്കാം'- ശ്രേയസ് അയ്യര്‍ പറഞ്ഞു.