കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെന്ന പോലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) സൂപ്പര്‍ ഫോര്‍ മത്സരത്തിലും മഴ കളിക്കുകയാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്നലെ പൂര്‍ത്തിയാവേണ്ട മത്സരം മഴ കളിച്ചതോടെ റിസര്‍വ് ഡേ ആയ ഇന്ന് പുനരാരംഭിക്കാനാണ് തീരുമാനം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് പുരോഗമിക്കവെയാണ് മഴ കളി മുടക്കിയത്.
ടോസ് നേടിയതിന് ശേഷം പേസ് നിരയുടെ മികവില്‍ ഇന്ത്യയെ വേഗം എറിഞ്ഞൊതുക്കാമെന്ന് കരുതിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (Rohit Sharma) ശുഭ്‌മാന്‍ ഗില്ലും (Shubman Gill) നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്.
തുടര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. രോഹിത് ശര്‍മ (49 പന്തുകളില്‍ 56), ശുഭ്‌മാന്‍ ഗില്‍ (52 പന്തുകളില്‍ 58) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. വിരാട് കോലി (16 പന്തുകളില്‍ 8), കെഎല്‍ രാഹുല്‍ (28 പന്തുകളില്‍ 17) എന്നിവരാണ് ക്രീസില്‍.
ഇതിന് പിന്നാലെ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ബാബര്‍ അസമിന്‍റെ തീരുമാനത്തെ പരിഹസിച്ചിരിക്കുകയാണ് പാക് ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തർ (Shoaib Akhtar took jibe at Babar Azam ). മത്സരത്തില്‍ മഴയാണ് പാകിസ്ഥാനെ രക്ഷിച്ചതെന്നാണ് ഷൊയ്ബ് അക്തറിന്‍റെ പരിഹാസം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ രക്ഷിച്ചതും മഴയാണെന്ന് കൊളംബോയില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുറത്ത് വിട്ട വിഡിയോയില്‍ അക്തര്‍ പറയുന്നത്.
"ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാനായി എത്തിയതാണ് ഞാന്‍. മഴയാണ് പാകിസ്ഥാനെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം മഴ രക്ഷിച്ചത് ഇന്ത്യയെ ആയിരുന്നു. റിസര്‍വ് ദിനത്തില്‍ മത്സരം ഇതേ രീതിയില്‍ പുനരാരംഭിക്കും. ടോസ് നേടിയിട്ടും ആദ്യം ബോള്‍ ചെയ്യാനുള്ള തീരുമാനം അത്ര ബുദ്ധിപരമായിരുന്നില്ല", ഷൊയ്ബ് അക്തർ പറഞ്ഞു. അതേസമയം റിസര്‍വ് ഡേയ ആയ ഇന്നും മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
-
Well. I don't see this starting again. Colombo ki baarish is crazy pic.twitter.com/KiY8Mbzl77
— Shoaib Akhtar (@shoaib100mph) September 10, 2023 " class="align-text-top noRightClick twitterSection" data="
">Well. I don't see this starting again. Colombo ki baarish is crazy pic.twitter.com/KiY8Mbzl77
— Shoaib Akhtar (@shoaib100mph) September 10, 2023Well. I don't see this starting again. Colombo ki baarish is crazy pic.twitter.com/KiY8Mbzl77
— Shoaib Akhtar (@shoaib100mph) September 10, 2023
ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI against Pakistan): ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ (Pakistan Playing XI against India): ഇമാം ഉള്‍ ഹഖ്,ഫഖർ സമാൻ, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), ഇഫ്‌ത്തിഖര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഷദാബ് ഖാന്‍, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്‌റഫ്, നസീം ഷാ, ഹാരിസ് റൗഫ്.