ETV Bharat / sports

Shoaib Akhtar Criticizes Pakistan Cricket Team : ഇന്ത്യയുടെ തോല്‍വി നാണക്കേട്, പക്ഷേ പാകിസ്ഥാന്‍റെ പുറത്താവല്‍ അതിലും വലുത് : ഷൊയ്‌ബ് അക്തര്‍ - ഇന്ത്യ vs ശ്രീലങ്ക

Shoaib Akhtar on India vs Sri Lanka Asia Cup 2023 Final : ഏഷ്യ കപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഫൈനല്‍ ഇന്ത്യയ്‌ക്ക് എളുപ്പമാവില്ലെന്ന് ഷൊയ്‌ബ് അക്തര്‍

Asia Cup 2023  India vs Sri Lanka  Shoaib Akhtar Criticizes Pakistan cricket Team  Babar Azam  Shoaib Akhtar  ഷൊയ്‌ബ് അക്തര്‍  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  ഏഷ്യ കപ്പ് 2023  ഇന്ത്യ vs ശ്രീലങ്ക  ബാബര്‍ അസം
Shoaib Akhtar Criticizes Pakistan cricket Team
author img

By ETV Bharat Kerala Team

Published : Sep 17, 2023, 1:37 PM IST

ഇസ്ലാമബാദ് : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലിലെത്താന്‍ ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും എതിരായ തോല്‍വികളാണ് ബാബര്‍ അസമിനും (Babar Azam) സംഘത്തിനും പുറത്തേക്കുള്ള വഴികാട്ടിയത്. ഇതിന് പിന്നാലെ പാക് ടീമിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ താരം ഷൊയ്‌ബ് അക്തര്‍ (Shoaib Akhtar Criticizes Pakistan cricket Team). പാകിസ്ഥാന് ഏഷ്യ കപ്പ് ഫൈനലില്‍ എത്താന്‍ കഴിയാതിരുന്നത് വലിയ നാണക്കേടാണെന്നാണ് ഷൊയ്‌ബ് അക്തര്‍ (Shoaib Akhtar) പറയുന്നത്.

ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും പാക് പേസ് ഇതിഹാസം പറഞ്ഞു. "ബംഗ്ലാദേശ് പോലൊരു ടീമിനോട് ഇന്ത്യ തോൽക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവർ തോറ്റു. നാണംകെട്ട തോൽവിയായിരുന്നു അത്.

ALSO READ: Shahid Afridi Criticizes Pakistan Team 'ഇന്ത്യ ചെയ്‌തത് കണ്ടില്ലേ, അവര്‍ ലോകകപ്പിന് തയ്യാറെടുക്കുകയാണ്'; പാക്‌ ടീമിനെ നിര്‍ത്തിപ്പൊരിച്ച് അഫ്രീദി

ശ്രീലങ്കയോടാണ് പാകിസ്ഥാൻ തോറ്റത്. ഏഷ്യ കപ്പിൽ നിന്നും പാകിസ്ഥാന്‍ പുറത്തായത് അതിലും വലിയ നാണക്കേടാണ്. ഇന്ത്യ ഇപ്പോള്‍ ഫൈനല്‍ കളിക്കാന്‍ ഇറങ്ങുകയാണ്. ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ അവര്‍ക്ക് എല്ലാം നഷ്‌ടമായിട്ടില്ല. കൂടുതല്‍ ശക്തമായി തിരികെ എത്തി ഫൈനലിൽ വിജയം ഉറപ്പാക്കാനുള്ള വലിയ ആഹ്വാനമായിരുന്നു അത്"- ഷൊയ്‌ബ് അക്തര്‍ പറഞ്ഞു.

ALSO READ: Sanjay Bangar On Shreyas Iyer : 'അവനെ കളിപ്പിച്ച് റിസ്‌ക് എടുക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറാവില്ല' ; ഇഷാന്‍-ശ്രേയസ് ചര്‍ച്ചകളില്‍ സഞ്ജയ് ബാംഗര്‍

ശ്രീലങ്കയ്‌ക്കെതിരായി ഫൈനലിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത മുന്നറിയിപ്പും ഷൊയ്ബ് അക്തർ നല്‍കി. മത്സരത്തില്‍ വിജയം ഇന്ത്യയ്‌ക്ക് അത്ര എളുപ്പമാവില്ല (Shoaib Akhtar on India vs Sri Lanka Asia Cup 2023 Final). അതിനായി അവര്‍ നന്നായി കളിക്കേണ്ടതുണ്ട്. ഈ മത്സരം തീര്‍ച്ചയായും കടുത്തതായിരിക്കും. ഇന്ത്യയെ തോൽപ്പിക്കാൻ ശ്രീലങ്ക തയ്യാറാണ്. ഏഷ്യ കപ്പ് ഫൈനലിലെ വിജയം ആര്‍ക്കൊപ്പം വേണമെങ്കിലും നില്‍ക്കാമെന്നും ഷൊയ്‌ബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: Asia Cup Final India vs Srilanka History : കണക്കില്‍ മുന്നില്‍ ഇന്ത്യ, ഒപ്പം പിടിക്കാന്‍ ശ്രീലങ്ക ; ഏഷ്യ കപ്പ് ഫൈനല്‍ ചരിത്രം ഇങ്ങനെ

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനല്‍ നടക്കുന്നത്. ഏഷ്യ കപ്പിന്‍റെ ചരിത്രത്തില്‍ ഇന്ത്യ എട്ടാം കിരീടം ലക്ഷ്യം വയ്‌ക്കുമ്പോള്‍ ലങ്കയുടെ ഉന്നം ഏഴാം കിരീടമാണ്. സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ചാണ് ഇരു ടീമുകളും ഫൈനലിന് യോഗ്യത നേടിയത്. റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ തലപ്പത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായാണ് ലങ്ക മുന്നേറ്റം ഉറപ്പിച്ചത്. സൂപ്പര്‍ ഫോറില്‍ പരസ്‌പരം മത്സരിച്ചപ്പോള്‍ ലങ്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.