ETV Bharat / sports

ഡേവിഡ് വാര്‍ണറിന് ആദരം, ഓസീസ് ഓപ്പണര്‍ക്ക് ജഴ്‌സി സമ്മാനിച്ച് പാക് നായകന്‍ ഷാന്‍ മസൂദ്

David Warner Retirement: അവസാന ടെസ്റ്റ് മത്സരത്തിന് പിന്നാലെ ഡേവിഡ് വാര്‍ണറിന് ആദരവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ടീം അംഗങ്ങള്‍ ഒപ്പിട്ട ബാബര്‍ അസമിന്‍റെ ജഴ്‌സി പാക് നായകന്‍ ഷാന്‍ മസൂദ് വാര്‍ണറിന് സമ്മാനിച്ചു.

David Warner Retirement  Shan Masood David Warner  Babar Azam Jersey  ബാബര്‍ അസം ജഴ്‌സി
David Warner Retirement
author img

By ETV Bharat Kerala Team

Published : Jan 6, 2024, 12:02 PM IST

സിഡ്‌നി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് ആദരവുമായി പാകിസ്ഥാന്‍ ടീം. താരങ്ങള്‍ ഒപ്പിട്ട സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന്‍റെ ജഴ്‌സി കൈമാറിയാണ് പാകിസ്ഥാന്‍ ടീം വാര്‍ണറിന് ആദരവ് അര്‍പ്പിച്ചത്. സിഡ്‌നിയിലെ ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് പാക് നായകന്‍ ഷാന്‍ മസൂദ് ഡേവിഡ് വാര്‍ണര്‍ക്ക് ജഴ്‌സി സമ്മാനിച്ചത് (Shan Masood Gifts Babar Azam's Jersey To David Warner).

സിഡ്‌നിയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിന്‍റെ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ഇതിന്, പിന്നാലെ നടന്ന പോസ്റ്റ് മാച്ച് പ്രസന്‍റേഷന്‍ ചടങ്ങിനിടെയായിരുന്നു പാകിസ്ഥാന്‍ ടീമിന്‍റെ സമ്മാനം വാര്‍ണറിന് കൈമാറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണറെ വേദിയിലേക്ക് വിളിച്ചാണ് പാക് നായകന്‍ ജഴ്‌സി കൈമാറിയത്.

അതേസമയം, വിടവാങ്ങല്‍ ടെസ്റ്റിലെ അവസാന ഇന്നിങ്‌സ് അര്‍ധസെഞ്ച്വറിയടിച്ച് അവിസ്‌മരണീയമാക്കാന്‍ ഡേവിഡ് വാര്‍ണറിന് സാധിച്ചിരുന്നു. മത്സരത്തില്‍ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിനായി 75 പന്തില്‍ നിന്നും 57 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്. പുറത്താകലിന് പിന്നാലെ കയ്യടികളോടെയായിരുന്നു സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടായിരുന്ന ആരാധകര്‍ വാര്‍ണറെ യാത്രയാക്കിയത്.

മത്സരശേഷം, വൈകാരികമായിട്ടായിരുന്നു വാര്‍ണര്‍ സംസാരിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനൊപ്പം സ്വപ്‌ന തുല്യമായ ഒരു യാത്രയുടെ ഭാഗമായിരുന്നു താന്‍. നിരവധി നേട്ടങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടീമിനൊപ്പം സ്വന്തമാക്കാന്‍ സാധിച്ചു.

തനിക്ക് പറ്റുന്നപോലെയെല്ലാം ആരാധകരെ രസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കുടുംബത്തിന്‍റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഇത്രയും നേട്ടങ്ങളിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു. കരിയറില്‍ ഉടനീളം തന്നെ പിന്തുണച്ച എല്ലവരോടും നന്ദി പറയുന്നു എന്നായിരുന്നു ഡേവിഡ് വാര്‍ണര്‍ പ്രതികരിച്ചത്.

2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വാര്‍ണര്‍ 13 വര്‍ഷം നീണ്ട കരിയറിനാണ് പരിസമാപ്‌തി കുറിച്ചിരിക്കുന്നത്. ടെസ്റ്റ് കരിയറില്‍ 112 മത്സരം കളിച്ച വാര്‍ണര്‍ 205 ഇന്നിങ്‌സില്‍ നിന്നും 8786 റണ്‍സ് നേടി. 44.59 ശരാശരിയിലും 70.19 പ്രഹരശേഷിയിലുമാണ് താരം ഇത്രയും സ്കോര്‍ അടിച്ചെടുത്തത്.

ടെസ്റ്റ് കരിയറില്‍ 26 സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും സ്വന്തമാക്കാനും വാര്‍ണറിന് സാധിച്ചിട്ടുണ്ട്. പുറത്താകാതെ 335 റണ്‍സ് അടിച്ചെടുത്തതാണ് ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം (David Warner Test Stats).

Also Read : 'സ്വപ്‌നതുല്യമായ യാത്ര...' സിഡ്‌നിയില്‍ വികാരാധീനനായി ഡേവിഡ് വാര്‍ണര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.