കേപ്‌ടൗണ്‍: സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം മൂന്നാമത്തെ കളി പിടിച്ച് വമ്പന്‍ തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക നടത്തിയത് (SA vs AUS 3rd ODI). സെന്‍വെസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 111 റണ്‍സിനായിരുന്നു അതിഥേയര്‍ ഓസീസിനെ തകര്‍ത്ത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.
-
No wonder Kangaroos are found only in Australia 😏 What a leap! #SAvAUS pic.twitter.com/9dbJ0SlJ9B
— FanCode (@FanCode) September 12, 2023 " class="align-text-top noRightClick twitterSection" data="
">No wonder Kangaroos are found only in Australia 😏 What a leap! #SAvAUS pic.twitter.com/9dbJ0SlJ9B
— FanCode (@FanCode) September 12, 2023No wonder Kangaroos are found only in Australia 😏 What a leap! #SAvAUS pic.twitter.com/9dbJ0SlJ9B
— FanCode (@FanCode) September 12, 2023
എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ (Aiden Markram) അപരാജിത സെഞ്ചുറിയും (74 പന്തുകളില്‍ 102) ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് Quinton de Kock (77 പന്തുകളില്‍ നിന്ന് 82), ക്യാപ്റ്റന്‍ ടെംബ ബവുമ Temba Bavuma (62 പന്തുകളില്‍ 57) എന്നിവർ നേടിയ അര്‍ധ സെഞ്ചുറികളുമാണ് ടീമിനെ മികച്ച നിലയിലേക്ക് നയിച്ചത്. റീസ ഹെന്‍ഡ്രിക്‌സ് (45 പന്തുകളില്‍ 39), മാര്‍ക്കോ ജാന്‍സന്‍ Marco Jansen (16 പന്തില്‍ 32) എന്നിവരും തിളങ്ങി. മിന്നും തുടക്കത്തിന് ശേഷം ഹെന്‍റ്രിച്ച് ക്ലാസന്‍ (2 പന്തുകളില്‍ 0), ഡേവിഡ് മില്ലര്‍ (17 പന്തുകളില്‍ 8) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നത് ടീമിനെ പ്രതിരോധത്തിലാക്കേണ്ടതായിരുന്നു.
-
One of the Greatest catches ever in cricket history. 🔥
— Johns. (@CricCrazyJohns) September 12, 2023 " class="align-text-top noRightClick twitterSection" data="
Take a bow, Sean Abbott....!!!!!!pic.twitter.com/bXabNafgkV
">One of the Greatest catches ever in cricket history. 🔥
— Johns. (@CricCrazyJohns) September 12, 2023
Take a bow, Sean Abbott....!!!!!!pic.twitter.com/bXabNafgkVOne of the Greatest catches ever in cricket history. 🔥
— Johns. (@CricCrazyJohns) September 12, 2023
Take a bow, Sean Abbott....!!!!!!pic.twitter.com/bXabNafgkV
എന്നാല്‍ ഓസീസ് ബോളര്‍മാരെ പഞ്ഞിക്കിട്ട് ക്ഷീണം തീര്‍ത്തത് ഏഴാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ എത്തിയ മാര്‍ക്കോ ജാന്‍സനാണ്. നാല് ബൗണ്ടറികളും ഒരു സിക്‌സുമായി കത്തിക്കയറിയ താരത്തെ ഒടുവില്‍ ഒരു പറക്കും ക്യാച്ചിലൂടെ പിടിച്ച് കെട്ടിയത് സീന്‍ അബോട്ടാണ് (Sean Abbott). ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
ഓസീസ് പേസര്‍ നഥാന്‍ എല്ലിസ് എറിഞ്ഞ 47-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് ദക്ഷിണാഫ്രിക്കയുടെ പേസ് ഓള്‍ റൗണ്ടര്‍ പുറത്താവുന്നത്. എല്ലിസിന്‍റെ വൈഡ് യോര്‍ക്കറില്‍ ഓവര്‍ കവറിലേക്ക് സിക്‌സര്‍ കണ്ടെത്താനായിരുന്നു മാര്‍ക്കോ ജാന്‍സന്‍റെ ശ്രമം. എന്നാല്‍ സ്വീപ്പര്‍ കവറില്‍ നിന്ന് ഓടിവന്ന സീന്‍ അബോട്ട് ഒരു പറവ കണക്കെ വായുവിലുയര്‍ന്ന് ഒറ്റക്കയില്‍ പന്ത് റാഞ്ചി. ബൗണ്ടറി ലൈനിന് തൊട്ടടുത്തായിരുന്നു അബോട്ട് ഈ മിന്നും ക്യാച്ചെടുത്തത് (Sean Abbott takes a flying catch to dismiss Marco Jansen in South Africa vs Australia 3rd ODI). ഇതു വിശ്വസിക്കാനാവാതെ തലയില്‍ കൈവച്ചതിന് ശേഷമായിരുന്നു മാര്‍ക്കോ ജാന്‍സന്‍ പവലിയനിലേക്ക് തിരികെ നടന്നത്.
അതേസമയം ആതിഥേയര്‍ ഉയര്‍ത്തിയ വമ്പന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 34.3 ഓവറില്‍ 227 റണ്‍സിന് ഓള്‍ ഔട്ട് ആയി. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (56 പന്തില്‍ 78) ഒഴികെയുള്ള താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ല.