ETV Bharat / sports

രഞ്ജി ട്രോഫി : ടൂർണമെന്‍റിലെ താരമായി സർഫറാസ് ഖാൻ, അടിച്ചുകൂട്ടിയത് 982 റണ്‍സ്

author img

By

Published : Jun 26, 2022, 9:17 PM IST

ഒരു ഡബിൾ സെഞ്ച്വറിയും നാല് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പടെയാണ് സർഫറാസ് ഖാൻ സീസണിൽ 982 റണ്‍സ് അടിച്ചെടുത്തത്

Sarfaraz Khan  സർഫറാസ് ഖാൻ  രഞ്ജി ട്രോഫി 2022  Ranji Trophy 2022  Sarfaraz Khan wins player of the series in Ranji Trophy  രഞ്ജി ട്രോഫി ടൂർണമെന്‍റിലെ താരമായി സർഫറാസ് ഖാൻ  രഞ്ജി സീസണിലെ മികച്ച താരമായി സർഫറാസ് ഖാൻ
രഞ്ജി ട്രോഫി: ടൂർണമെന്‍റിലെ താരമായി സർഫറാസ് ഖാൻ, അടിച്ചു കൂട്ടിയത് 982 റണ്‍സ്

ബെംഗളൂരു : രഞ്ജി ട്രോഫി ഫൈനലിൽ പരാജയപ്പെട്ടുവെങ്കിലും ടൂർണമെന്‍റിലെ താരമായി മുംബൈയുടെ ബാറ്റർ സർഫറാസ് ഖാൻ. സീസണിലെ ആറ് കളികളിൽ നിന്ന് 122.75 ശരാശരിയിൽ 982 റണ്‍സാണ് സർഫറാസ് ഖാൻ അടിച്ചുകൂട്ടിയത്. ഇതിൽ ഒരു ഡബിൾ സെഞ്ച്വറിയും നാല് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 275 റണ്‍സാണ് സീസണിൽ താരത്തിന്‍റെ ഉയർന്ന സ്‌കോർ.

2019-20 രഞ്ജി സീസണില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികളോടെ 154.66 ശരാശരിയില്‍ താരം 928 റണ്‍സ് നേടിയിരുന്നു. അജയ് ശര്‍മയും വസീം ജാഫറും മാത്രമാണ് മുമ്പ് രണ്ട് രഞ്ജി സീസണില്‍ 900 റണ്‍സ് പിന്നിട്ട താരങ്ങള്‍. മധ്യപ്രദേശിന്‍റെ രജത് പതിദാറാണ് ടോപ് സ്‌കോറർമാരിൽ രണ്ടാം സ്ഥാനത്ത്. ആറ് കളികളിൽ നിന്ന് 82.25 ശരാശരിയിൽ 658 റൺസാണ് പതിദാർ നേടിയത്.

ഇതിൽ രണ്ട് സെഞ്ച്വറികളും അഞ്ച് അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 142 ആണ് പതിദാറിന്‍റെ മികച്ച വ്യക്‌തിഗത സ്‌കോർ. നാഗാലാൻഡിന്‍റെ ചേതൻ ദിനേഷ് ബിഷ്‌ത്(623), മധ്യപ്രദേശിന്‍റെ യാഷ് ദുബെ (614), ശുഭം ശർമ (608) എന്നിവരാണ് ടോപ് സ്‌കോറർമാരുടെ പട്ടികയിലുള്ള മറ്റ് താരങ്ങൾ.

ALSO READ: Ranji Trophy Final | ചരിത്രമെഴുതി മധ്യപ്രദേശ് ; രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം

കന്നി വിജയം : രഞ്ജി ട്രോഫി ഫൈനലിൽ കരുത്തരായ മുംബൈക്കെതിരെ ആറ് വിക്കറ്റിനാണ് മധ്യപ്രദേശ് വിജയം സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 108 റണ്‍സ് 29.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ മധ്യപ്രദേശ് മറികടക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ മുംബൈയുടെ 374 റണ്‍സ് പിന്തുടർന്നിറങ്ങിയ മധ്യപ്രദേശ് 536 റണ്‍സ് നേടി.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈ 269 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു.വിജയ ലക്ഷ്യമായ 108 റണ്‍സ് പിന്തുടർന്നിറങ്ങിയ മധ്യപ്രദേശ് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.