തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണിന്‍റെ നേതൃത്വത്തില്‍ 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.
അതിഥി താരം റോബിന്‍ ഉത്തപ്പയ്ക്ക് ഇടം ലഭിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിനിടെ പരിക്കേറ്റതാണ് ഉത്തപ്പയ്‌ക്ക് തിരിച്ചടിയായത്.
ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ട കേരത്തിന്‍റെ ആദ്യ മത്സരം ഡിസംബര്‍ എട്ടിന് ചണ്ഡിഗഢിനെതിരെയാണ്. 9ാം തിയതി മധ്യപ്രദേശിനേയും കേരളം നേരിടും. തുടര്‍ന്ന് മഹാരാഷ്‌ട്ര ( 11-ാം തീയതി) ചത്തീസ്ഗഢ് (12 -ാം തീയതി) ഉത്തരാഖണ്ഡ് (14 -ാം തീയതി) എന്നീ ടീമുകള്‍ക്കെതിരെയും കേരളം കളിക്കും. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.
also read: IPL: രാഹുലിനും റാഷിദിനും ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്കിന് സാധ്യത
കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), വത്സല്‍ ഗോവിന്ദ് ശര്‍മ, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, പി രാഹുല്‍, പിഎ അബ്‌ദുള്‍ ബാസിത്, എസ് മിഥുന്‍, കെസി അക്ഷയ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശര്‍ എ സുരേഷ്, എംഡി നിതീഷ്, ആനന്ദ് ജോസഫ്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, വിനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍.
മുഖ്യ പരിശീലകന്‍: ടിനു യോഹന്നാന്‍, പരിശീലകന്‍- മഹ്‌സര്‍ മൊയ്‌ദു.