മുംബൈ: ടി20 ലോകകപ്പ് ടീമില്‍ നിന്നും മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിനെ തഴഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഫോര്‍മാറ്റില്‍ മോശം ഫോമിലുള്ള റിഷഭ് പന്തും റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന കെഎല്‍ രാഹുലും ടീമില്‍ ഇടം നേടിയപ്പോള്‍ ഈ വര്‍ഷം മികച്ച റെക്കോഡുള്ള സഞ്‌ജുവിനെ പരിഗണിക്കാതിരുന്നത് ആരാധകരെ ചൊടിപ്പിക്കുകയും ചെയ്‌തു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സഞ്‌ജു.
മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലേയും ചര്‍ച്ച എന്തുതന്നെയായാലും, പോസിറ്റീവ് ചിന്താഗതി നിലനിർത്തുന്നതിനാണ് തന്‍റെ മുന്‍ഗണനയെന്നാണ് സഞ്‌ജു പറയുന്നത്. "ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായും നീണ്ട അഞ്ച് വർഷത്തിന് ശേഷം ഒരു തിരിച്ചുവരവിന് സാധിച്ചത് അനുഗ്രഹവുമായാണ് ഞാന്‍ കരുതുന്നത്.
-
Sanju Samson is an incredible and down to earth human being.pic.twitter.com/Xaln77a77d
— Johns. (@CricCrazyJohns) September 17, 2022 " class="align-text-top noRightClick twitterSection" data="
">Sanju Samson is an incredible and down to earth human being.pic.twitter.com/Xaln77a77d
— Johns. (@CricCrazyJohns) September 17, 2022Sanju Samson is an incredible and down to earth human being.pic.twitter.com/Xaln77a77d
— Johns. (@CricCrazyJohns) September 17, 2022
ലോകത്തിലെ ഏറ്റവും മികച്ച പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ ചര്‍ച്ചകള്‍ എന്തുതന്നെയായാലും, പോസിറ്റീവ് ചിന്താഗതി നിലനിർത്തുന്നതിനാണ് എന്‍റെ മുൻഗണന. കെഎൽ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്.
പക്ഷേ ഇക്കാര്യത്തില്‍ എന്‍റെ നിലപാട് വളരെ വ്യക്തമാണ്. അവരെല്ലാം എന്‍റെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഞാൻ അവരോട് മത്സരിക്കാൻ തുടങ്ങിയാൽ, രാജ്യത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് പോലെയാണ്", സഞ്‌ജു പറഞ്ഞു.
അതേസമയം ന്യൂസിലന്‍ഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിന്‍റെ നായകനായി കഴിഞ്ഞ ദിവസം സഞ്‌ജുവിനെ തെരഞ്ഞെടുത്തിരുന്നു. ടി20 ലോകകപ്പ് ടീമില്‍ നിന്നും സഞ്‌ജുവിനെ തഴഞ്ഞതിലുള്ള ആരാധക രോഷം അടക്കാനുള്ള തന്ത്രമായാണ് ആരാധകരില്‍ ചിലര്‍ ഇതിനെ വിലയിരുത്തുന്നത്. ചെന്നൈയില്‍ മൂന്ന് മത്സര പരമ്പരയാണ് സഞ്‌ജു നയിക്കുന്ന ഇന്ത്യ എ ടീം ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ കളിക്കുന്നത്.
also read: sanju samson| അപ്രതീക്ഷിത 'നായകനായി' സൂപ്പർ സഞ്‌ജു, സെലക്‌ടർമാരുടെ അടവോ അംഗീകാരമോ