ETV Bharat / sports

സഞ്ജു പ്രതിഭയുള്ള താരം, വിജയിക്കാനുള്ള കഴിവുണ്ട് : രോഹിത് ശര്‍മ - സഞ്‌ജു സാംസണ്‍

'ടീം മാനേജ്‌മെന്‍റ് എന്ന നിലയിൽ, സഞ്ജുവില്‍ ഒരുപാട് സാധ്യതകളും, ധാരാളം കഴിവുകളും ഞങ്ങൾ കാണുന്നുണ്ട്'

sanju samson  rohit sharma  rohit sharma on sanju samson  സഞ്‌ജു സാംസണ്‍  രോഹിത് ശര്‍മ
സഞ്ജു പ്രതിഭയുള്ള താരം, വിജയിക്കാനുള്ള കഴിവുണ്ട്: രോഹിത് ശര്‍മ
author img

By

Published : Feb 23, 2022, 4:36 PM IST

ലഖ്‌നൗ : സഞ്ജു സാംസണ്‍ പ്രതിഭയുള്ള താരമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി വെർച്വൽ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.

'സഞ്‌ജു ഐപിഎല്ലില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അവന് വിജയിക്കാനുള്ള കഴിവുണ്ട്. സ്‌പോർട്‌സില്‍ അതാണുണ്ടാവേണ്ടത്. ധാരാളം ആളുകൾക്ക് കഴിവും പ്രതിഭയുമുണ്ട്. എന്നാല്‍ അതങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഏറ്റവും നിർണായകം.

ടീം മാനേജ്‌മെന്‍റ് എന്ന നിലയിൽ, സഞ്ജുവില്‍ ഒരുപാട് സാധ്യതകളും, ധാരാളം കഴിവുകളും ഞങ്ങൾ കാണുന്നുണ്ട്. ലഭിക്കുന്ന അവസരം പരമാവധി എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് സഞ്ജുവാണ്.

also read: ഇവരാണ് ഭാവിയിലെ നായകൻമാർ: രോഹിത് വെളിപ്പെടുത്തിയത് മൂന്ന് പേരുകള്‍

അവസരം ലഭിക്കുമ്പോഴെല്ലാം ഞങ്ങൾ അവന് പൂര്‍ണ ആത്മവിശ്വാസം നല്‍കും. അവൻ തീർച്ചയായും പരിഗണനയിലുണ്ട്, അതുകൊണ്ടാണ് ടീമിന്‍റെ ഭാഗമാകുന്നത്.

ബാക്ക്ഫൂട്ടില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സഞ്ജുവിനാവുന്നുണ്ട്. ഓസ്‌ട്രേലിയയിൽ കളിക്കുമ്പോള്‍ ബാക്ക്‌ഫൂട്ടില്‍ കളിക്കുകയെന്നത് അത്യാവശ്യമാണ്. അവന് പ്രതിഭയുണ്ട്. അദ്ദേഹം തന്‍റെ കഴിവുകൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - രോഹിത് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.