ETV Bharat / sports

സഞ്‌ജുവുള്ളപ്പോള്‍ പടിദാര്‍ എന്തിന്?; രൂക്ഷ വിമര്‍ശനവുമായി സൈമൺ ഡൗൾ

author img

By

Published : Dec 2, 2022, 4:07 PM IST

പരിമിതമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി മികച്ച പ്രകടനങ്ങൾ നടത്തുന്ന താരമാണ് സഞ്‌ജുവെന്ന് കിവീസ് മുന്‍ പേസര്‍ സൈമൺ ഡൗൾ.

Simon Doull  Simon Doull on Sanju Samson  Rajat Patidar  india vs bangladesh  സഞ്‌ജു സാംസണ്‍  രജത് പടിദാര്‍  സൈമൺ ഡൗൾ  ഇന്ത്യ vs ബംഗ്ലാദേശ്  Simon Doull support Sanju Samson
സഞ്‌ജുവുള്ളപ്പോള്‍ പടിദാര്‍ എന്തിന്?; രൂക്ഷ വിമര്‍ശനവുമായി സൈമൺ ഡൗൾ

വെല്ലിങ്‌ടണ്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ രൂക്ഷ വിമർശനവുമായി കമന്‍റേറ്ററും ന്യൂസിലന്‍ഡ് മുന്‍ താരവുമായ സൈമൺ ഡൗൾ. സഞ്ജുവിനെ പോലെ മികച്ച ഒരു താരമുള്ളപ്പോള്‍ രജത് പടിദാറിനെപ്പോലെ ഒരു താരത്തെ എന്തിനാണ് പരിഗണിക്കുന്നതെന്ന് സൈമൺ ഡൗൾ ചോദിച്ചു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് കിവീസ് മുന്‍ പേസറുടെ പ്രതികരണം.

"അവർ രജത് പടിദാറിനെ ഇഷ്‌ടപ്പെട്ടുവെന്ന് എനിക്കറിയാം. പക്ഷെ അത് കുഴപ്പമുള്ള കാര്യമല്ല. നിങ്ങൾക്ക് അറിയാവുന്ന നിരവധി ബാറ്റര്‍മാരുണ്ടാവും.

അതൊന്നും സഞ്ജുവിനെ പോലൊരു താരത്തെ തഴയുന്നതിനുള്ള കാരണമല്ല. പരിമിതമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ച താരമാണ് സഞ്‌ജു. എന്നിട്ടും സഞ്‌ജുവിനെ ഒഴിവാക്കി എന്തുകൊണ്ടാണ് അവർ രജത് പടിദാറിനെ എടുക്കുന്നത്?", സൈമൺ ഡൗൾ ചോദിച്ചു.

ദേശീയ ടീമില്‍ സഞ്‌ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന് ഡൗൾ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് സഞ്‌ജു പ്ലേയിങ്‌ ഇലവനിലെത്തിയത്. ലഭിച്ച അവസരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും അടുത്ത മത്സരത്തില്‍ താരം തഴയപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മോശം ഫോമിലുള്ള റിഷഭ്‌ പന്തിന് നിരന്തരം അവസരം നല്‍കുമ്പോള്‍ സഞ്‌ജുവിനെ ഒഴിവാക്കുന്നതാണ് ആരാധകര്‍ ചോദ്യം ചെയ്‌തത്. ഇതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ പന്തിന്‍റേയും സഞ്‌ജുവിന്‍റേയും ഏകദിനത്തിലെ പ്രകടനം താരതമ്യം ചെയ്‌ത് ഡൗൾ രംഗത്തെത്തുകയും ചെയ്‌തിരുന്നു.

അതേസമയം കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ‌്ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ പടിദാര്‍ ഇടം നേടിയിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഡിസംബര്‍ നാലിനാണ് ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ്‌ പന്തും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയത്.

Also read: 'അവന്‍ രോഹിത്തിനും ധവാനും ബദലാവും'; കെഎല്‍ രാഹുലിനെ ഓപ്പണറാക്കണമെന്ന് സാബ കരീം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.