മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പരിഗണിക്കാത്തതില്‍ വിമര്‍ശനവുമായി ആരാധകര്‍ (Fans criticize Sanju Samson's omission From Team India). അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത് (India T20I Squad Against Australia). ഹാര്‍ദിക് പാണ്ഡ്യയുടെയും സീനിയര്‍ താരങ്ങളുടെയും അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത് (Suryakumar Yadav).
സര്‍പ്രൈസ് മാറ്റങ്ങളൊന്നും വരുത്താതെയാണ് ബിസിസിഐ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ഏഷ്യ കപ്പ്, ലോകകപ്പ് എന്നിവയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഓസീസിനെതിരായ ടി20 പരമ്പരയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സ്ക്വാഡ് പ്രഖ്യാപനം വന്നപ്പോള്‍ താരത്തിന് ടീമില്‍ ഇടം കണ്ടെത്താന്‍ സാധിക്കാതെ വരികയായിരുന്നു.
-
If Sanju Samson doesn't have a PR team, he'll need to bat like this in the next IPL.#SanjuSamson
— Vipin Tiwari (@Vipintiwari952_) November 20, 2023 " class="align-text-top noRightClick twitterSection" data="
pic.twitter.com/bw3AVOm8VQ
">If Sanju Samson doesn't have a PR team, he'll need to bat like this in the next IPL.#SanjuSamson
— Vipin Tiwari (@Vipintiwari952_) November 20, 2023
pic.twitter.com/bw3AVOm8VQIf Sanju Samson doesn't have a PR team, he'll need to bat like this in the next IPL.#SanjuSamson
— Vipin Tiwari (@Vipintiwari952_) November 20, 2023
pic.twitter.com/bw3AVOm8VQ
ഇഷാന്‍ കിഷനാണ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണെ മറികടന്ന് ജിതേഷ് ശര്‍മയും ടീമിലേക്ക് എത്തി. സഞ്ജുവിനെ കൂടാതെ ഇന്ത്യയ്‌ക്കായി ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള യുസ്‌വേന്ദ്ര ചഹാലിനും ടീമില്‍ ഇടം പിടിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
-
The most unfairly treated player in the history of Indian cricket is #SanjuSamson 👈
— 𝑫𝑬𝑽𝑬𝑺𝑯 (@RealDevesh7) November 21, 2023 " class="align-text-top noRightClick twitterSection" data="
What is BCCI or whoever it is afraid of?
Hope Karma will keep blessing them forever!
😍🙌 Haarte rho 🙌😍#SanjuSamson #BCCI #IndianCricketTeam #INDvsAUS pic.twitter.com/JtXiu4E4vd
">The most unfairly treated player in the history of Indian cricket is #SanjuSamson 👈
— 𝑫𝑬𝑽𝑬𝑺𝑯 (@RealDevesh7) November 21, 2023
What is BCCI or whoever it is afraid of?
Hope Karma will keep blessing them forever!
😍🙌 Haarte rho 🙌😍#SanjuSamson #BCCI #IndianCricketTeam #INDvsAUS pic.twitter.com/JtXiu4E4vdThe most unfairly treated player in the history of Indian cricket is #SanjuSamson 👈
— 𝑫𝑬𝑽𝑬𝑺𝑯 (@RealDevesh7) November 21, 2023
What is BCCI or whoever it is afraid of?
Hope Karma will keep blessing them forever!
😍🙌 Haarte rho 🙌😍#SanjuSamson #BCCI #IndianCricketTeam #INDvsAUS pic.twitter.com/JtXiu4E4vd
-
JUSTICE FOR SANJU SAMSON !!!!!
— Kanhaiya Lal Saran (@SaranKL_) November 20, 2023 " class="align-text-top noRightClick twitterSection" data="
He's very experienced as a captain and should be called back into the side as Surya Kumar yadav failed to perform in the world cup . He deserves to be t20is captain pic.twitter.com/nepJgTZtKb
">JUSTICE FOR SANJU SAMSON !!!!!
— Kanhaiya Lal Saran (@SaranKL_) November 20, 2023
He's very experienced as a captain and should be called back into the side as Surya Kumar yadav failed to perform in the world cup . He deserves to be t20is captain pic.twitter.com/nepJgTZtKbJUSTICE FOR SANJU SAMSON !!!!!
— Kanhaiya Lal Saran (@SaranKL_) November 20, 2023
He's very experienced as a captain and should be called back into the side as Surya Kumar yadav failed to perform in the world cup . He deserves to be t20is captain pic.twitter.com/nepJgTZtKb
സ്ക്വാഡ് പ്രഖ്യാപനം വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍റാണ് സഞ്ജു സാംസണ്‍. 29കാരനായ താരത്തോട് എന്തിനാണ് അനീതി കാണിക്കുന്നത് എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. ലോകകപ്പിനും ഏഷ്യ കപ്പിനും മുന്‍പ് നടന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലായിരുന്നു സഞ്ജു സാംസണ്‍ അവസാനം ഇന്ത്യയ്‌ക്കായി കളിച്ചത്.
ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നാഥന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സങ്ക.