ETV Bharat / sports

'ഇടംകയ്യനായി ഇഷാൻ, വലംകയ്യനായി സൂര്യ': സഞ്ജു ഏത് കൈകൊണ്ട് ബാറ്റ് ചെയ്‌താല്‍ ടീമിലെടുക്കുമെന്ന് ആരാധകർ - Ishan Kishan

2021ൽ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ സഞ്ജു ഇതുവരെ 11 ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്

സഞ്ജു സാംസണ്‍  Sanju Samson  Ind vs Wi  India vs West Indies  ഇന്ത്യ vs വെസ്റ്റ്‌ ഇൻഡീസ്  Sanju  Sanju Samson Dropped from first odi  സഞ്ജു സാംസണ്‍ പുറത്ത്  ഇഷാൻ കിഷൻ  സൂര്യകുമാർ യാദവ്  Ishan Kishan  Suryakumar Yadav
സഞ്ജു സാംസണ്‍
author img

By

Published : Jul 27, 2023, 9:52 PM IST

കാത്തിരുന്ന് കാത്തിരുന്ന് ടീമിൽ സ്ഥാനം... മത്സരം തുടങ്ങുമ്പോൾ പ്ലേയിങ് ഇലവന് പുറത്ത്... പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങും. ഇന്ത്യൻ ടീമിന്‍റെ മലയാളി താരം സഞ്ജു സാംസന്‍റെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. എപ്പോഴത്തേയും പോലെത്തന്നെ എല്ലാ പ്രതീക്ഷകളും നൽകി ടീമിലെടുത്തിട്ട് സഞ്ജു സാംസണെ ഒരിക്കൽ കൂടി പുറത്തിരുത്തിയിരിക്കുകയാണ്. ഇതിൽ ഞെട്ടലിന്‍റെ ആവശ്യമില്ല. കാരണം മറിച്ചൊന്നും തന്നെ ചിന്തിക്കേണ്ട കാര്യമില്ല.

2021ൽ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ സഞ്ജു ഇതുവരെ കളിച്ചത് 11 ഏകദിനങ്ങളിൽ മാത്രമാണ്. ഓരോ വട്ടവും ടീമിലെടുക്കുമ്പോഴും സഞ്ജുവിന്‍റെ തകർപ്പൻ ഇന്നിങ്‌സ് കാണാനുള്ള കാത്തിരിപ്പിലാകും ആരാധകർ. എന്നാൽ താരത്തിന്‍റെ സ്ഥാനം ബെഞ്ചിൽ മാത്രമായി ഒതുങ്ങും. ഏകദിനത്തിൽ മാത്രമല്ല. ടി20യുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരമ്പര എന്ന നിലയിൽ ഇന്ത്യൻ ടീമിലെ യുവ താരങ്ങൾക്ക് ഏറെ നിർണായകമാണ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരങ്ങൾ. പരമ്പരയ്‌ക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയതോടെ, ലോകകപ്പിലേക്കും താരത്തെ ബിസിസിഐ പരിഗണിക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. എന്നാൽ മത്സരം തുടങ്ങിയതോടെ അവസ്ഥ പഴയത്‌ തന്നെയായി.

ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാണ് കളിപ്പിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മധ്യനിരയിൽ കിഷനെക്കാൾ മികച്ച ബാറ്റർ സഞ്ജു തന്നെയാണ്. കിഷന്‍റെ ഏകദിനത്തിലെ ഒരു ഡബിൾ സെഞ്ച്വറി ഒഴിച്ച് നിർത്തിയാൽ ബാറ്റിങ് ശരാശരി ഉൾപ്പെടെയുള്ള കണക്കുകളിൽ ഏറെ മുന്നിലാണ് സഞ്ജു. വിക്കറ്റ് കീപ്പിങ്ങിലും കിഷനെ കടത്തിവെട്ടാൻ പോന്ന കഴിവ് സഞ്ജുവിനുണ്ട്.

11 മത്സരങ്ങളിലെ 10 ഇന്നിങ്‌സുകളിൽ നിന്ന് 66 ശരാശരിയിൽ 330 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. ഇതിൽ രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 86 റണ്‍സാണ് താരത്തിന്‍റെ ഉയർന്ന സ്‌കോർ. മറുവശത്ത് 15 ഏകദിനങ്ങളിലെ 13 ഇന്നിങ്‌സുകളിൽ നിന്ന് 42.50 ശരാശരിയിൽ 510 റണ്‍സാണ് കിഷൻ നേടിയിട്ടുള്ളത്. ഇതിൽ മൂന്ന് അർധ സെഞ്ച്വറികളും ഒരു ഡബിൾ സെഞ്ച്വറിയും ഉൾപ്പെടുന്നു.

ഇപ്പോൾ ഇടം കയ്യൻ ബാറ്റർമാർ ടീമിൽ കുറവെന്ന കാരണം നിരത്തിയാണ് സഞ്ജുവിന് പകരം കിഷനെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പറായല്ലെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കാനുള്ള ഓപ്‌ഷൻ ഇന്ത്യൻ ടീമിന് മുന്നിലുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റിൽ വൻ പരാജയമായി മാറിയ സൂര്യകുമാർ യാദവിനെയാണ് വിൻഡിസിനെതിരായ ഏകദിനത്തിൽ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സഞ്ജുവിനെ പുറത്തിരുത്തി ഏകദിനത്തിൽ ഹാട്രിക് ഗോൾഡണ്‍ ഡക്കുകളുള്ള സൂര്യകുമാറിനെ എന്തിന് ടീമിൽ ഉൾപ്പെടുത്തി എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. പരിക്ക് മാറി ശ്രേയസ് അയ്യരും, കെഎൽ രാഹുലും ഏകദിന ടീമിലെത്തിയാൽ സൂര്യകുമാറിന്‍റെ സ്ഥാനം പുറത്താണെന്നിരിക്കെ സഞ്ജുവിന്‍റെ അവസരം കളയാൻ വേണ്ടി മാത്രം എന്തിന് സൂര്യയെ ടീമിൽ ഉൾപ്പെടുത്തി എന്നാണ് ആരാധകർ ചോദിക്കുന്നത്.

മുംബൈ ലോബിയോ ? അതേസമയം നായകൻ രോഹിത് ശർമയുടെ സൗഹൃദ വലയത്തിൽ ഉള്ള താരങ്ങളെ മാത്രം ടീമിലേക്കെടുക്കുന്നു എന്നതാണ് പ്രധാനമായും ഉയർന്നുവരുന്ന വിമർശനം. ഐപിഎല്ലിൽ രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസിന്‍റെ താരമാണ് സൂര്യയും കിഷനും. ഈയൊരു കാരണം കൊണ്ട് മാത്രമാണ് ഇരുവരെയും ടീമിലെടുത്തതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.