ETV Bharat / sports

ഏറെ തഴഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ പ്രതിഭ ; സഞ്‌ജു സാംസണിന് ഇന്ന് 28-ാം പിറന്നാള്‍

മലയാളി ക്രിക്കറ്റര്‍ സഞ്‌ജു സാംസണിന് ഇന്ന് 28-ാം പിറന്നാള്‍. തന്‍റെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായി മലയാളി താരം മാറിക്കഴിഞ്ഞു

Sanju Samson Birthday  Sanju Samson  suresh raina birthday wishes to sanju samson  suresh raina  BCCI  Suresh Raina twitter  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ പിറന്നാള്‍  സഞ്‌ജുവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് റെയ്‌ന  സുരേഷ് റെയ്‌ന
എറെ തഴഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ പ്രതിഭ; സഞ്‌ജു സാംസണ് ഇന്ന് 28ാം പിറന്നാള്‍
author img

By

Published : Nov 11, 2022, 3:14 PM IST

തിരുവനന്തപുരം : മലയാളികളുടെ അഭിമാനമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്‌ജു സാംസണിന് ഇന്ന് 28-ാം പിറന്നാള്‍. ഏറെ തഴയപ്പെട്ടുവെങ്കിലും ദേശീയ ടീമിലേയ്ക്ക് തിരികെയെത്താന്‍ കഴിഞ്ഞുവെന്നത് സഞ്‌ജുവിന്‍റെ പ്രതിഭ തെളിയിക്കുന്നതാണ്. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരെ ടി20 യില്‍ അരങ്ങേറ്റം നടത്തിയ സഞ്‌ജുവിന് ടീമില്‍ വീണ്ടും അവസരം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് നീണ്ട അഞ്ച് വര്‍ഷമാണ്.

തുടര്‍ന്ന് 2020 ജനുവരിയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്‌ജു സാംസണ്‍ കരിയറിന്‍റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. മിന്നുന്ന പ്രകടനത്തോടെ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായി സഞ്‌ജു മാറിക്കഴിഞ്ഞു. മലയാളി സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖരുള്‍പ്പടെയുള്ള ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

'സഞ്ജു യുവ തലമുറയ്ക്ക് പ്രചോദനമാണ്' എന്നാണ് ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചത്. ബിസിസിഐ, ഐപിഎല്ലില്‍ സഞ്‌ജുവിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തുടങ്ങിയവരും സഞ്‌ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലും ഏറെ മികവ് പുലര്‍ത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ട്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നായകനായ സഞ്‌ജു നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്‍റില്‍ ഇതേവരെ 138 മത്സരങ്ങളില്‍ നിന്നും 135.72 സ്ട്രൈക്ക് റേറ്റില്‍ 3526 റണ്‍സാണ് താരം അടിച്ചെടുത്തത്.

മൂന്ന് സെഞ്ച്വറികളുടെയും 17 അര്‍ധ സെഞ്ച്വറികളുടെയും അകമ്പടിയോടെയാണിത്. ഇന്ത്യയ്‌ക്കായി 10 ഏകദിനങ്ങളില്‍ നിന്നും 106.14 സ്ട്രൈക്ക് റേറ്റില്‍ 294 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. 16 ടി20 മത്സരങ്ങളില്‍ നിന്നും 135.16 സ്ട്രൈക്ക് റേറ്റില്‍ 296 റണ്‍സും താരം നേടിയിട്ടുണ്ട്.

ടി20 ലോകകപ്പില്‍ സഞ്‌ജു വേണമായിരുന്നുവെന്ന് ആരാധകര്‍ വാദിക്കുന്നതിനിടെ കൂടിയാണ് ഇക്കുറി താരത്തിന്‍റെ പിറന്നാള്‍ വന്നെത്തിയത്. ടൂര്‍ണമെന്‍റില്‍ നിന്നുമുള്ള ഇന്ത്യയുടെ പുറത്താവലിന് പിന്നാലെ ട്വിറ്ററിൽ സഞ്‌ജു ട്രെന്‍ഡിങ്ങായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.