ETV Bharat / sports

Sanjay Manjrekar on Mohammed Shami exclution ഷമി അപകടകാരിയാവുമായിരുന്നു; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ - ഏഷ്യ കപ്പ്

Sanjay Manjrekar on Mohammed Shami പാകിസ്ഥാനെതിരായ മത്സരത്തില്‍ ശാര്‍ദുല്‍ താക്കൂറിനേക്കാള്‍ മുഹമ്മദ് ഷമി അപകടകാരിയാവുമായിരുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ.

Sanjay Manjrekar on Mohammed Shami exclution  Asia cup 2023  India vs Pakistan  Mohammed Shami  India Playing XI Against Pakistan  Sanjay Manjrekar on Ind Playing XI Against Pak  സഞ്ജയ് മഞ്ജരേക്കർ  മുഹമ്മദ് ഷമി  ശാര്‍ദുല്‍ താക്കൂര്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023
Sanjay Manjrekar on Mohammed Shami exclution
author img

By ETV Bharat Kerala Team

Published : Sep 2, 2023, 9:12 PM IST

കാന്‍ഡി: ഏഷ്യ കപ്പ് (Asia Cup) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ (India vs Pakistan) പ്ലേയിങ് ഇലവനില്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് (Mohammed Shami) ഇടം ലഭിച്ചിരുന്നില്ല. മൂന്നാം പേസറായി ശാര്‍ദുര്‍ താക്കൂറിനെയാണ് (Shardul Thakur) ഉള്‍പ്പെടുത്തിയത്. ബാറ്റിങ് ഡെപ്‌ത്ത് കൂട്ടുന്നതിനായാവാം ഓള്‍റൗണ്ടറായ ശാര്‍ദുലിനെ കളിപ്പിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്.

എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ പ്രസ്‌തുത തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കർ (Sanjay Manjrekar on Mohammed Shami exclution). ഷമിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന തീരുമാനം ഇന്ത്യയുടെ ബാറ്റിങ്ങിലെ 'അരക്ഷിതാവസ്ഥ'യെ പ്രതിഫലിപ്പിക്കുന്നതാണെന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.

ALSO READ: Asia Cup 2023 IND vs PAK മഴക്കളി തുടര്‍ന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് എന്തു സംഭവിക്കും, ഇന്ത്യയുടെ സൂപ്പര്‍ 4 സാധ്യത അറിയാം...

പന്തുകൊണ്ട് പാകിസ്ഥാന് ഭീഷണിയാവാന്‍ ഷമിക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "എന്തു തന്നെ ആയാലും ശാര്‍ദുലിനേക്കാള്‍ പാകിസ്ഥാന് ഭീഷണിയാവാന്‍ മുഹമ്മദ് ഷമിയ്‌ക്ക് കഴിയുമായിരുന്നു. നിങ്ങള്‍ ബാറ്റിങ് ഡെപ്‌ത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ബോളിങ് ഡെപ്‌ത്തും പ്രധാനപ്പെട്ടതാണ്. ഷമിയെ പുറത്തിരുത്തിയ തീരുമാനം ബാറ്റിങ് യൂണിറ്റിലെ ഉറപ്പില്ലായ്‌മയാണ് ചൂണ്ടിക്കാട്ടുന്നത്"- സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

ALSO READ: Rohit Sharma On India vs Pakistan final : ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് ഫൈനലുണ്ടാവുമോ ? ; ഉത്തരം നല്‍കി രോഹിത് ശര്‍മ

അതേസമയം മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 15 ഓവര്‍ പിന്നിടുമ്പോഴേക്കും നാല് വിക്കറ്റുകളായിരുന്നു സംഘത്തിന് നഷ്‌ടമായത്. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരാണ് കാര്യമായ പ്രകടനം നടത്താതെ തിരികെ കയറിയത്. തുടര്‍ന്ന് ഒന്നിച്ച ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് പൊരുതി കളിച്ചതോടെ ഇന്ത്യക്ക് 266 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ പാകിസ്ഥാനെതിരെ നേടാനായി.

ALSO READ: Haris Rauf Met Virat Kohli : കൈ കൊടുത്തു, പിന്നെ കെട്ടിപ്പിടിച്ചു ; മെല്‍ബണിലെ 'ഏറ്റുമുട്ടലിന്' ശേഷം ആദ്യമായി കോലിയും റൗഫും കണ്ടപ്പോള്‍

ഇന്ത്യ (പ്ലേയിങ് ഇലവൻ) (India Playing XI Against Pakistan): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (പ്ലേയിങ് ഇലവൻ) (Pakistan Playing XI Against India ): ബാബർ അസം (സി), മുഹമ്മദ് റിസ്വാൻ (ഡബ്ല്യു), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ആഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.