ETV Bharat / sports

ODI WC 2023 | 'കപ്പടിക്കാന്‍ തഴയപ്പെട്ടവരെ തിരികെ കൊണ്ടുവരണം'; ലോകകപ്പില്‍ ഇന്ത്യ സീനിയര്‍ താരങ്ങളെ ആശ്രയിക്കണമെന്ന് സല്‍മാന്‍ ബട്ട്

author img

By

Published : Aug 6, 2023, 11:00 AM IST

സമ്മര്‍ദഘട്ടങ്ങളില്‍ യുവതാരങ്ങള്‍ പതറിപ്പോകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ലോകകപ്പില്‍ ഇന്ത്യന്‍ ടീം സീനിയര്‍ താരങ്ങളെ കൂടുതല്‍ ആശ്രയിക്കണമെന്നുമാണ് സല്‍മാന്‍ ബട്ട് പറയുന്നത്

ODI WC 2023  shikhar dhawan  ajinkya rahane  indian cricket team  salman butt  ICC  Team India  സല്‍മാന്‍ ബട്ട്  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ടീം ഇന്ത്യ  ഐസിസി  അജിങ്ക്യ രഹാനെ  ശിഖര്‍ ധവാന്‍
ODI WC 2023

ലാഹോര്‍ : ഈ വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലൂടെ (ODI World Cup) ഐസിസി (ICC) ട്രോഫി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ (Team India). 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് (Champions Trophy 2013) ഇന്ത്യന്‍ ടീം അവസാനമായി സ്വന്തമാക്കിയ ഐസിസി കിരീടം. അതിന് ശേഷം നടന്ന മേജര്‍ ടൂര്‍ണമെന്‍റുകളിലെല്ലാം കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ടീമുകളുടെ പട്ടികയില്‍ മുന്‍ നിരയിലുണ്ടായിരുന്നെങ്കിലും കപ്പിലേക്ക് ഒരിക്കല്‍പ്പോലും എത്താന്‍ ടീം ഇന്ത്യയ്‌ക്കായിരുന്നില്ല.

പലപ്പോഴും നോക്കൗട്ട് ഘട്ടങ്ങളിലാണ് ഇന്ത്യ കളി മറക്കുന്നത്. 2014ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലുമെത്തിയെങ്കിലും ടീമിന് തോല്‍വിയോടെ മടങ്ങേണ്ടി വന്നിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലാകട്ടെ സെമി ഫൈനലിലുമാണ് ഇന്ത്യന്‍ തേരോട്ടം അവസാനിച്ചത്.

പേപ്പറില്‍ കരുത്തരാണെങ്കിലും ഐസിസി ടൂര്‍ണമെന്‍റുകളില്‍ സമ്മര്‍ദത്തിന് അടിപ്പെട്ടാണ് ടീം ഇന്ത്യ പലപ്പോഴും തോല്‍വിയിലേക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉള്‍പ്പടെ ആരാധകര്‍ ഇത് കണ്ടതുമാണ്. ഏറെ നാളായി കിരീടമില്ലെന്ന ചീത്തപ്പേര് മാറ്റാനായി ഇപ്രാവശ്യം ഇറങ്ങുമ്പോള്‍ ഇന്ത്യ കൂടുതലായി പരിചയ സമ്പന്നരായ താരങ്ങളെ ആശ്രയിക്കണമെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട് (Salman Butt).

ലോകകപ്പിലേക്ക് വെറ്ററന്‍ താരങ്ങളായ ശിഖര്‍ ധവാനെയും (Shikhar Dhawan) അജിങ്ക്യ രഹാനെയേയും (Ajinkya Rahane) ഇന്ത്യ പരിഗണിക്കണമെന്നാണ് ബട്ടിന്‍റെ നിര്‍ദേശം. ഇന്ത്യയ്‌ക്കായി 2022 ഡിസംബറില്‍ ആയിരുന്നു ശിഖര്‍ ധവാന്‍ അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. 2018ലായിരുന്നു രഹാനെ അവസാനമായി ഇന്ത്യയുടെ ഏകദിന ജഴ്‌സി അണിഞ്ഞത്.

'ലോകകപ്പില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി ശിഖര്‍ ധവാന്‍ എത്തണം. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരില്‍ ഒരാളായിരിക്കണം ധവാനൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടത്. ടോപ് ഓര്‍ഡറില്‍ ഇന്ത്യയ്‌ക്ക് ഏറെ ആവശ്യമുള്ള കളിക്കാരനാണ് ശിഖര്‍ ധവാന്‍.

ഇവിടെ പരിചയസമ്പത്താണ് ഇന്ത്യയ്‌ക്ക് വേണ്ടത്. ആറാം നമ്പറില്‍ മികച്ച രീതിയില്‍ കളിയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഒരാളെ ഇന്ത്യയ്‌ക്ക് അത്യാവശ്യമാണ്. കെഎല്‍ രാഹുല്‍ അല്ലെങ്കില്‍ അജിങ്ക്യ രഹാനെ എന്നിവരില്‍ ഒരാളായിരിക്കണം അവിടെ ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യേണ്ടത്.

സമ്മര്‍ദഘട്ടങ്ങളില്‍ ഇവരെപ്പോലുള്ളവരെയാണ് വേണ്ടത്. യുവതാരങ്ങള്‍ക്ക് പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയെന്ന് വരില്ല' - സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടു.

Also Read : Shikhar Dhawan| എന്നും വിശ്വസ്തൻ, പകരക്കാരൻ നായകൻ...വിട പറയാനൊരു അവസരമില്ലാതെ ശിഖർ ധവാൻ

അതേസമയം, നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ ഇവര്‍ ഇരുവരുടെയും ടീമിലേക്കുള്ള മടങ്ങിവരവിന് വിദൂര സാധ്യത മാത്രമാണ് ഉള്ളത്. രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ തന്നെയാകും ലോകകപ്പിലും ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ആരംഭിക്കുക. അടുത്തിടെ നടന്ന വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷനും ഓപ്പണര്‍ റോളില്‍ തിളങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ലോകകപ്പ് ടീമിലേക്ക് ബാക്ക് ഓപ്പണറായി ഇഷാന്‍ കിഷനും വാതില്‍ തുറക്കാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.