ബെംഗളൂരു : ആവേശം വാനോളം നിറഞ്ഞ പോരാട്ടം... നിശ്ചിത സമയവും അധിക സമയവും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലേക്കെത്തിയ മത്സരത്തിൽ കുവൈത്തിനെ കീഴടക്കി സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ 5-4 നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിലെ സഡൻഡെത്തിൽ കുവൈത്ത് താരം ഖാലിദ് ഇബ്രാഹിമിന്‍റെ ഷോട്ട് തടഞ്ഞിട്ട ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യൻ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചത്.
നിശ്ചിത സമയത്ത് 14-ാം മിനിട്ടിൽ ഷബീബ് അൽ ഖൽദിയിലൂടെ കുവൈത്താണ് ആദ്യ ലീഡെടുത്തത്. പിന്നാലെ 38-ാം മിനിട്ടിൽ ലാലിയൻസുവാല ചാങ്‌തെയിലൂടെ ഇന്ത്യ മടക്ക ഗോൾ നൽകി. തുടർന്ന് രണ്ടാം പകുതിയിലും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രി, സന്ദേശ് ജിംഗാൻ, ലാലിയൻസുവാല ചാംഗ്തേ, സുഭാശിഷ് ബോസ്, മഹേഷ് സിങ് എന്നിവർ ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിങ് കിക്ക് പാഴാക്കി.
-
🇮🇳 INDIA are SAFF 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 for the 9️⃣th time! 💙
— Indian Football Team (@IndianFootball) July 4, 2023 " class="align-text-top noRightClick twitterSection" data="
🏆 1993
🏆 1997
🏆 1999
🏆 2005
🏆 2009
🏆 2011
🏆 2015
🏆 2021
🏆 𝟮𝟬𝟮𝟯#SAFFChampionship2023 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/3iLJQSeyWG
">🇮🇳 INDIA are SAFF 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 for the 9️⃣th time! 💙
— Indian Football Team (@IndianFootball) July 4, 2023
🏆 1993
🏆 1997
🏆 1999
🏆 2005
🏆 2009
🏆 2011
🏆 2015
🏆 2021
🏆 𝟮𝟬𝟮𝟯#SAFFChampionship2023 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/3iLJQSeyWG🇮🇳 INDIA are SAFF 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 for the 9️⃣th time! 💙
— Indian Football Team (@IndianFootball) July 4, 2023
🏆 1993
🏆 1997
🏆 1999
🏆 2005
🏆 2009
🏆 2011
🏆 2015
🏆 2021
🏆 𝟮𝟬𝟮𝟯#SAFFChampionship2023 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/3iLJQSeyWG
കുവൈത്ത് നിരയിൽ ആദ്യ കിക്കെടുത്ത മുഹമ്മദ് ദഹത്തിന്‍റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്ത് പോയി. സഡൻ ഡെത്തിൽ കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്‍റെ ഷോട്ട് ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി. ഫവാസ് അൽ ഒട്ടയ്ബി, അഹമ്മദ് അൽ ദെഫിറി, അബ്ദുൽ അസീസ് നാജി, ഷബീബ് അൽ ഖാൽദി എന്നിവർ ലക്ഷ്യം കണ്ടു. സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒൻപതാം കിരീട നേട്ടമാണിത്. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ മുൻപ് സാഫ് കപ്പ് ജേതാക്കളായത്.
-
Nothing short of a spectacular night to remember
— Kalyan Chaubey (@kalyanchaubey) July 4, 2023 " class="align-text-top noRightClick twitterSection" data="
Congratulations India. So proud of you @chetri_sunil11 @stimacigor & the entire team
The rise of #IndianFootball has been truly remarkable
We are brave, We are THE #BlueTigers pic.twitter.com/XoGPZ3U3Xr
">Nothing short of a spectacular night to remember
— Kalyan Chaubey (@kalyanchaubey) July 4, 2023
Congratulations India. So proud of you @chetri_sunil11 @stimacigor & the entire team
The rise of #IndianFootball has been truly remarkable
We are brave, We are THE #BlueTigers pic.twitter.com/XoGPZ3U3XrNothing short of a spectacular night to remember
— Kalyan Chaubey (@kalyanchaubey) July 4, 2023
Congratulations India. So proud of you @chetri_sunil11 @stimacigor & the entire team
The rise of #IndianFootball has been truly remarkable
We are brave, We are THE #BlueTigers pic.twitter.com/XoGPZ3U3Xr
മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്‌ചവച്ചത്. പന്തടക്കത്തിൽ മുന്നിൽ ഇന്ത്യയായിരുന്നുവെങ്കിലും 14-ാം മിനിട്ടിൽ തന്നെ ഇന്ത്യന്‍ കോട്ട പൊളിക്കാൻ കുവൈത്തിനായി. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ഷബീബ് അൽ ഖാൽദിയാണ് കുവൈത്തിനായി ഗോൾ നേടിയത്. എന്നാൽ ഗോൾ വീണതോടെ ഇന്ത്യ കൂടുതൽ ആക്രമണം അഴിച്ചുവിട്ടു. 28-ാം മിനിട്ടിൽ കുവൈത്ത് താരം ഹമദ് അൽഹർബിയെ ഫൗൾ ചെയ്‌തതിന് സന്ദേശ് ജിംഗാന് മഞ്ഞക്കാർഡ് ലഭിച്ചു.
-
Hero Tri-Nation Cup ✅
— Indian Football Team (@IndianFootball) July 4, 2023 " class="align-text-top noRightClick twitterSection" data="
Hero Intercontinental Cup ✅
Bangabandhu SAFF Championship ✅
Hat-trick of championships for 🇮🇳 🤩#KUWIND ⚔️ #IndianFootball ⚽️ pic.twitter.com/AaXq26vXik
">Hero Tri-Nation Cup ✅
— Indian Football Team (@IndianFootball) July 4, 2023
Hero Intercontinental Cup ✅
Bangabandhu SAFF Championship ✅
Hat-trick of championships for 🇮🇳 🤩#KUWIND ⚔️ #IndianFootball ⚽️ pic.twitter.com/AaXq26vXikHero Tri-Nation Cup ✅
— Indian Football Team (@IndianFootball) July 4, 2023
Hero Intercontinental Cup ✅
Bangabandhu SAFF Championship ✅
Hat-trick of championships for 🇮🇳 🤩#KUWIND ⚔️ #IndianFootball ⚽️ pic.twitter.com/AaXq26vXik
34-ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധ താരം അൻവർ അലി പരിക്കേറ്റ് പുറത്ത് പോയി. താരത്തിന് പകരം മെഹ്‌താബ് സിങ് കളത്തിലിറങ്ങി. ഇതിനിടെ 38-ാം മിനിട്ടിൽ ആരാധകരെ ആവേശത്തിലാക്കി ഇന്ത്യ സമനില ഗോൾ നേടി. മികച്ച ടീം വർക്കിന്‍റെ ഫലമായിരുന്നു ഇന്ത്യയുടെ ഗോൾ. മലയാളി താരം സഹൽ അബ്‌ദുൾ സമദിന്‍റെ പാസ് ചാങ്‌തെ അനായാസം വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1 എന്ന സ്‌കോറിന് പിരിഞ്ഞു.
-
Mahesh Naorem scores, and Gurpreet saves Hajiah's penalty! IT'S ALL OVER!
— Indian Football Team (@IndianFootball) July 4, 2023 " class="align-text-top noRightClick twitterSection" data="
KUW 1⃣-1️⃣ IND
🇰🇼: ❌ ✅ ✅ ✅ ✅ ❌
🇮🇳: ✅ ✅ ✅ ❌ ✅ ✅
📺 @FanCode & @ddsportschannel 📱#KUWIND ⚔️ #SAFFChampionship2023 🏆 #IndianFootball ⚽️ pic.twitter.com/7HEfywEJ64
">Mahesh Naorem scores, and Gurpreet saves Hajiah's penalty! IT'S ALL OVER!
— Indian Football Team (@IndianFootball) July 4, 2023
KUW 1⃣-1️⃣ IND
🇰🇼: ❌ ✅ ✅ ✅ ✅ ❌
🇮🇳: ✅ ✅ ✅ ❌ ✅ ✅
📺 @FanCode & @ddsportschannel 📱#KUWIND ⚔️ #SAFFChampionship2023 🏆 #IndianFootball ⚽️ pic.twitter.com/7HEfywEJ64Mahesh Naorem scores, and Gurpreet saves Hajiah's penalty! IT'S ALL OVER!
— Indian Football Team (@IndianFootball) July 4, 2023
KUW 1⃣-1️⃣ IND
🇰🇼: ❌ ✅ ✅ ✅ ✅ ❌
🇮🇳: ✅ ✅ ✅ ❌ ✅ ✅
📺 @FanCode & @ddsportschannel 📱#KUWIND ⚔️ #SAFFChampionship2023 🏆 #IndianFootball ⚽️ pic.twitter.com/7HEfywEJ64
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. എന്നാൽ ഗോൾ മാത്രം പിറന്നില്ല. ഇതോടെ ഇന്ത്യ ആഷിഖ് കുരുണിയന് പകരം മഹേഷ് സിങിനെയും അനിരുദ്ധ് ഥാപ്പയ്‌ക്ക് പകരം രോഹിത് കുമാറിനെയും മൈതാനത്തിറക്കി. അവസാന മിനിട്ടുകളിൽ സഹലിന് പകരം ഉദാന്ത സിങിനെയും കളത്തിലിറക്കി. എന്നാൽ കുവൈത്ത് പ്രതിരോധത്തെ മറികടന്ന് ഗോൾ നേടാൻ മാത്രം ഇന്ത്യക്കായില്ല. ഇതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്കും, അവിടെയും ഗോൾ പിറക്കാതായതോടെ ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു.