ETV Bharat / sports

ശരിയായ സമയത്ത് ബുംറ ഫോമിലേക്ക് ഉയരും; തിരിച്ചുവരവിന് സമയം വേണമെന്ന് സാബ കരീം - ഹർഷൽ പട്ടേൽ

ജസ്‌പ്രീത് ബുംറ തന്‍റെ കഴിവില്‍ വിശ്വാസമുള്ള ബോളറാണ് മുന്‍ സെലക്‌ടര്‍ സാബ കരീം.

Saba Karim  Saba Karim on Jasprit Bumrah  Saba Karim on Jasprit Bumrah s form  സാബ കരീം  ജസ്‌പ്രീത് ബുംറ  ജസ്‌പ്രീത് ബുംറയുടെ ഫോമില്‍ സാബ കരീം  ഹർഷൽ പട്ടേൽ  Harshal Patel
ശരിയായ സമയത്ത് ബുംറ ഫോമിലേക്ക് ഉയരും; ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവിന് സമയം വേണമെന്ന് സാബ കരീം
author img

By

Published : Sep 28, 2022, 5:43 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയാണ് ജസ്‌പ്രീത് ബുംറ. ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷയില്‍ നിര്‍ണായക സ്ഥാനമാണ് ബുംറയ്‌ക്കുള്ളത്. എന്നാല്‍ പരിക്കിനെ തുടര്‍ന്നുള്ള നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ താരത്തിന് തന്‍റെ മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.

ഓസീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെയാണ് ബുംറയുടെ തിരിച്ച് വരവുണ്ടായത്. എന്നാല്‍ മൂന്നാം ടി20യില്‍ നാല് ഓവറില്‍ 50 റണ്‍സാണ് താരം വിട്ടുകൊടുത്തത്. താരത്തിന്‍റെ ഈ പ്രകടനം ആശങ്കയ്‌ക്ക് വഴിയൊരുക്കിയിരുന്നു.

എന്നാല്‍ ശരിയായ സമയത്ത് ബുംറ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് മുന്‍ സെലക്‌ടര്‍ സാബ കരീം. നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ താളം കണ്ടെത്താന്‍ ബുംറയ്‌ക്ക് സമയം ആവശ്യമാണെന്നും സാബ കരീം പറഞ്ഞു. "എല്ലാ ടി20 മത്സരങ്ങളിലും വളരെ ഫലപ്രദമായ രീതിയിൽ പന്തെറിയണമെന്നാണ് പേസ് ബോളര്‍മാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതു സംഭവിക്കാൻ പോകുന്നില്ല. പ്രവചനാതീതമായ ഫോര്‍മാറ്റാണിത്.

ഒരു മത്സരത്തില്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ബാറ്ററാവും മേല്‍ക്കൈ നേടുക. ഒരു ബോളര്‍ അവന്‍റെ കഴിവില്‍ വിശ്വസിക്കുകയെന്നതാണ് പ്രധാനം. ജസ്പ്രീത് ബുംറയിൽ അത് കാണാൻ കഴിയും.

നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ താളം കണ്ടെത്താന്‍ അല്‍പം സമയം വേണ്ടി വന്നേക്കാം. ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നിവര്‍ ഇന്ത്യയ്ക്കായി ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.'' സാബ കരീം പറഞ്ഞു.

also read: ബുംറ ഒന്നാമന്‍; ടി20 ലോകകപ്പിലെ മിന്നും താരങ്ങളെ തെരഞ്ഞെടുത്ത് മാർക്ക് വോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.