ETV Bharat / sports

Rohit Sharma On Axar Patel Injury : 'പുരോഗതി എന്തെന്ന് കാത്തിരുന്ന് കാണണം' ; അക്‌സറിന്‍റെ പരിക്കില്‍ രോഹിത് ശര്‍മ

India vs Australia Axar Patel ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അക്‌സര്‍ പട്ടേലിന് നഷ്‌ടമായേക്കുമെന്ന് രോഹിത് ശര്‍മ

Rohit Sharma On Axar Patel Injury  Asia Cup 2023  India vs Australia  Rohit Sharma  Axar Patel  Axar Patel Injury updates  രോഹിത് ശര്‍മ  അക്‌സര്‍ പട്ടേല്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  ഏഷ്യ കപ്പ് 2023
Rohit Sharma On Axar Patel Injury
author img

By ETV Bharat Kerala Team

Published : Sep 18, 2023, 2:26 PM IST

Updated : Sep 18, 2023, 5:19 PM IST

കൊളംബോ: ഏഷ്യ കപ്പ്‌ (Asia Cup 2023) ക്രിക്കറ്റിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് (Axar Patel) ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ഏഷ്യ കപ്പിന്‍റെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് 29-കാരനായ അക്‌സറിന് പരിക്കേല്‍ക്കുന്നത്. താരത്തിന്‍റെ ഇടത് തുടയിലെ പേശികള്‍ക്കായിരുന്നു പരിക്ക് പറ്റിയത്. ഇതില്‍ നിന്നും മുക്തനാവാന്‍ അക്‌സര്‍ പട്ടേലിന് ഒരാഴ്‌ചയോ അതില്‍ കൂടുതലോ വേണ്ടി വന്നേക്കുമെന്നും രോഹിത് പറഞ്ഞു (Rohit Sharma On Axar Patel Injury).

"ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയില്‍ പൂര്‍ണമായും അക്‌സറിന് കളിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. അവന് ചെറിയ പരിക്കുണ്ട്. അതില്‍ നിന്നും പൂര്‍ണമായി മുക്തനാവുന്നതിനായി ഒരാഴ്ചയോ പത്ത് ദിവസങ്ങളോ വേണ്ടി വരുമെന്ന് തോന്നുന്നു.

പരിക്കിന്‍റെ പുരോഗതി എന്തെന്ന് കാത്തിരുന്ന് കാണണം. കാരണം, ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ചിലര്‍ക്ക് വളരെ വേഗത്തില്‍ തന്നെ സുഖം പ്രാപിക്കാന്‍ കഴിയും. അക്‌സറിന്‍റെ കാര്യം അങ്ങനെയായിരിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

എന്നിരുന്നാലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവന് കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല "- രോഹിത് പറഞ്ഞു. ഏഷ്യ കപ്പ് വിജയത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്തിന്‍റെ വാക്കുകള്‍.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിന്‍റെ ഭാഗമായ താരമാണ് അക്‌സര്‍ പട്ടേല്‍. പരിക്കിനെ തുടര്‍ന്ന് ഏഷ്യ കപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഫൈനല്‍ മത്സരവും അക്‌സറിന് നഷ്‌ടമായിരുന്നു. പകരക്കാരനായി വാഷിങ്ടണ്‍ സുന്ദറിനാണ് ടീമിലിടം ലഭിച്ചത്.

ALSO READ: Ishan Kishan Imitates Virat Kohli : 'ഇത് ഇങ്ങനെയൊന്നുമല്ലെടാ..! ; വിരാടിനെ അനുകരിച്ച് ഇഷാന്‍ കിഷന്‍, പിന്നാലെ കോലിയുടെ മറുപടി

അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കുന്നത് (India vs Australia). സെപ്റ്റംബര്‍ 22 വെള്ളിയാഴ്‌ച മൊഹാലിയിലാണ് ആദ്യ മത്സരം. തുടര്‍ന്ന് 24-ന് ഇന്‍ഡോറിലും 27-ന് രാജ്‌കോട്ടിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍ അരങ്ങേറുക. ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്.

ALSO READ: Who Lifted Asia Cup 2023 Trophy : കളിക്കാരനോ ഫിസിയോയോ കോച്ചോ അല്ല, ഇന്ത്യന്‍ ടീമിനൊപ്പം ഏഷ്യ കപ്പ് ഉയര്‍ത്തിയ വ്യക്തിയാര് ?

ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയ്‌ക്ക് പുറമെ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. പൂനെ, മുംബൈ, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

Last Updated : Sep 18, 2023, 5:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.