ETV Bharat / sports

Rohit Sharma On Asia Cup India Squad : 'എല്ലാ സ്ഥാനങ്ങളിലും കളിക്കണം' ; '4-ാം നമ്പര്‍' ചര്‍ച്ചകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് ഹിറ്റ്‌മാന്‍ - ODI world cup

Rohit Sharma on Asia Cup 2023 India Squad ടീമിന് ആവശ്യമുള്ളപ്പോള്‍ ഏത് പൊസിഷനിലും ബാറ്റുചെയ്യാന്‍ കഴിയുന്ന കളിക്കാരെയാണ് ആഗ്രഹിക്കുന്നതെന്ന് രോഹിത് ശര്‍മ.

Asia Cup 2023  Asia Cup  Rohit Sharma on India batting position  Rohit Sharma  Rohit Sharma on Asia Cup India Squad  shreyas iyer  Asia Cup 2023 India Squad  Asia Cup India Squad  ODI world cup
Asia Cup 2023 Rohit Sharma on India's batting position
author img

By

Published : Aug 21, 2023, 7:22 PM IST

മുംബൈ : ഏഷ്യ കപ്പും (Asia Cup 2023 ) ഏകദിന ലോകകപ്പും (ODI world cup) അടുത്തിരിക്കെ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നടന്നിരുന്നു. യുവരാജ് സിങ് വിരമിച്ചതിന് ശേഷം നാലാം നമ്പറിലേക്ക് ഒരു സ്ഥിരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) തുറന്ന് പറയുകയും ചെയ്‌തിരുന്നു. നാലാം നമ്പറില്‍ സ്ഥിരക്കാരനെ കണ്ടെത്തുന്നതിന് പലപ്പോഴും പരിക്കുകളാണ് തിരിച്ചടിയായത്.

Rohit Sharma on Asia Cup 2023 India Squad : വളരെക്കാലമായി നാലാം നമ്പറില്‍ ബാറ്റുചെയ്യുന്ന ശ്രേയസ് അയ്യരുടെ (Shreyas Iyer) കണക്കുകള്‍ മികച്ചതാണെങ്കിലും താരത്തേയും പരിക്ക് പ്രയാസപ്പെടുത്തിയതായാണ് രോഹിത് പറഞ്ഞത്. എന്നാല്‍ ഏഷ്യ കപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ നാലാം നമ്പറുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഫുള്‍ സ്റ്റോപ്പിടാന്‍ ശ്രമം നടത്തിയിരിക്കുകയാണ് ഹിറ്റ്‌മാന്‍ (Asia Cup 2023 Rohit Sharma on India batting position). എല്ലാ ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരങ്ങളെയാണ് ആവശ്യം. ബാറ്റിങ് ഓര്‍ഡറില്‍ എല്ലാ സ്ഥാനവും ഏറെ നിര്‍ണായകമാണെന്നും രോഹിത് പറഞ്ഞു.

"ബാറ്റിങ് ഓര്‍ഡറിലെ ഒരു സ്ഥാനത്ത് താന്‍ മികച്ചതാണെന്ന് പറയുന്ന ആരും തന്നെ ടീമിലുണ്ടാവരുത്. ആവശ്യമുള്ളപ്പോൾ എവിടെയും ബാറ്റ് ചെയ്യാൻ കഴിയുന്ന കളിക്കാരെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇപ്പോൾ മാത്രമല്ല, വർഷങ്ങളായി ഇതാണ് സ്ഥിതി. ഇത് അന്താരാഷ്‌ട്ര ക്രിക്കറ്റാണ്, അല്ലാതെ ക്ലബ് ക്രിക്കറ്റല്ല.

ടീമിന് ആവശ്യമുള്ളപ്പോള്‍ ഏത് പൊസിഷനിലും ഇറങ്ങാന്‍ കളിക്കാര്‍ തയ്യാറായിരിക്കണം. ഒരു താരത്തിന് ഒരു സ്ഥാനത്ത് മാത്രം കളിക്കാന്‍ കഴിയുന്നത് ടീമിന്‍റെ ശക്തിയെ ബാധിക്കും. കൂടുതല്‍ വ്യക്തമായി പറയുകയാണെങ്കില്‍ കളിക്കാരിൽ നിന്നും മികച്ച പ്രകടനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ ആർക്കും ഒരു നിശ്ചിത സ്ഥാനമില്ല"- രോഹിത് ശര്‍മ വ്യക്തമാക്കി.

അതേസമയം ഏഷ്യ കപ്പ് സ്‌ക്വാഡിലേക്ക് പരിക്ക് മാറിയ ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. ശ്രേയസിന് പരിക്കേറ്റതോടെ സൂര്യകുമാര്‍ യാദവിനെയായിരുന്നു തല്‍സ്ഥാനത്തേക്ക് മാനേജ്‌മെന്‍റ് പരീക്ഷിച്ചത്. എന്നാല്‍ ടി20യിലെ ലോക ഒന്നാം നമ്പറായ സൂര്യയ്‌ക്ക് ഏകദിനത്തിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ കഴിയാതെ വന്നതോടെ നിരാശയായിരുന്നു ഫലം.

ALSO READ: India Squad Asia Cup 2023 : സഞ്‌ജുവിന്‍റെ ശരാശരി 55.71, സൂര്യയ്‌ക്ക് വെറും 20.36 ; ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡിന്‍റെ പ്രകടനമറിയാം

സൂര്യയ്‌ക്കുള്ള പിന്തുണ മാനേജ്‌മെന്‍റ് തുടരുന്നുണ്ടെങ്കിലും യുവതാരം തിലക് വര്‍മയും റഡാറിലുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ താരം അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയിരുന്നു. പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇടങ്കയ്യന്‍ താരം പ്രതീക്ഷ കാത്തു. ഇതോടെ ഒരൊറ്റ ഏകദിന മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും ഏഷ്യ കപ്പ് സ്‌ക്വാഡിലേക്കും താരത്തിന് വിളിയെത്തി.

ഏഷ്യ കപ്പ് ഇന്ത്യന്‍ ടീം (Asia Cup India Squad): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, തിലക് വർമ, ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വിസി),ശാര്‍ദുൽ താക്കൂർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്കപ്പ്).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.