ലണ്ടൻ : വിദേശത്തെ കന്നി ടെസ്റ്റ് സെഞ്ച്വറിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റിലെ പല നാഴികക്കല്ലുകളും പിന്നിട്ട് ഇന്ത്യൻ താരം രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 127 റണ്‍സ് നേടിയതോടെയാണ് രോഹിത് പുതിയ നേട്ടങ്ങൾ കുറിച്ചത്. ഇതോടെ ടെസ്റ്റിൽ 3000 റണ്‍സ് പിന്നിടുകയും ചെയ്‌തു.
വിദേശമണ്ണിലെ ആദ്യ ശതകം
8 വർഷത്തെ കരിയറിൽ വിദേശമണ്ണിൽ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. അതും മനോഹരമായൊരു സിക്‌സറിലൂടെ. കൂടാതെ ടെസ്റ്റിൽ കൂടുതല്‍ തവണ സിക്‌സറടിച്ച് 100ലെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. ഇത് മൂന്നാം തവണയാണ് ഹിറ്റ്മാന്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി നേട്ടം കൈവരിച്ചത്. ആറ് തവണ സിക്സിലൂടെ നൂറ് കടന്ന സച്ചിൻ മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്.
-
First overseas Test 💯 for Rohit Sharma 👏#WTC23 | #ENGvIND | https://t.co/zRhnFiKhzZ pic.twitter.com/LVb1gFdwws
— ICC (@ICC) September 4, 2021 " class="align-text-top noRightClick twitterSection" data="
">First overseas Test 💯 for Rohit Sharma 👏#WTC23 | #ENGvIND | https://t.co/zRhnFiKhzZ pic.twitter.com/LVb1gFdwws
— ICC (@ICC) September 4, 2021First overseas Test 💯 for Rohit Sharma 👏#WTC23 | #ENGvIND | https://t.co/zRhnFiKhzZ pic.twitter.com/LVb1gFdwws
— ICC (@ICC) September 4, 2021
സ്റ്റാർ ഓപ്പണർ
സെഞ്ച്വറി നേട്ടത്തോടെ രാജ്യാന്തര ക്രിക്കറ്റിൽ 15000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഇതിൽ 11000 റണ്‍സ് ഓപ്പണിങ് ബാറ്റ്‌സ്മാൻ എന്ന നിലയിലാണ് രോഹിത് നേടിയത്. ഓപ്പണിങ് പൊസിഷനിൽ നിന്ന് കുറഞ്ഞ ഇന്നിങ്സുകളിൽ 11000 നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡും സ്വന്തമാക്കി. 246 മത്സരങ്ങളിൽ നിന്നാണ് രോഹിത് ഇത് മറികടന്നത്. 241 മത്സരങ്ങളിൽ നിന്ന് പതിനൊന്നായിരം കടന്ന സച്ചിനാണ് മുന്നിൽ.
മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി
ഇംഗ്ലണ്ടിൽ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ച്വറിയടിച്ച ആദ്യത്തെ വിദേശ ഓപ്പണറെന്ന അപൂര്‍വ റെക്കോര്‍ഡ് ഹിറ്റ്മാന്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഏറ്റവുമധികം നൂറടിച്ച വിദേശ താരങ്ങളിൽ രണ്ടാം സ്ഥാനവും രോഹിത്തിന്‍റെ പേരിലാണ്. മൂന്ന് ഫോര്‍മാറ്റുകളിലുമായി ഒമ്പതാം തവണയാണ് രോഹിത് മൂന്നക്കം പിന്നിട്ടത്. 11 സെഞ്ച്വറികളുമായി ഇനി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേ ഹിറ്റ്‌മാന് മുന്നിലുള്ളൂ.
-
💯 for HITMAN
— BCCI (@BCCI) September 4, 2021 " class="align-text-top noRightClick twitterSection" data="
First away Test ton for @ImRo45 👏👏
He also breaches the 3K Test-run mark.#TeamIndia #ENGvIND pic.twitter.com/KOxvtHQFGB
">💯 for HITMAN
— BCCI (@BCCI) September 4, 2021
First away Test ton for @ImRo45 👏👏
He also breaches the 3K Test-run mark.#TeamIndia #ENGvIND pic.twitter.com/KOxvtHQFGB💯 for HITMAN
— BCCI (@BCCI) September 4, 2021
First away Test ton for @ImRo45 👏👏
He also breaches the 3K Test-run mark.#TeamIndia #ENGvIND pic.twitter.com/KOxvtHQFGB
ALSO READ: തകർപ്പൻ സെഞ്ച്വറിയുമായി രോഹിത്, കൂട്ടായി പുജാര; ഓവലില്‍ ഇന്ത്യൻ പ്രതീക്ഷ
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ കലണ്ടർ വർഷത്തിൽ 1000 റണ്‍സ് തികച്ച ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും താരം സ്വന്തമാക്കി.