ETV Bharat / sports

സിക്‌സ് ഹിറ്ററായി രോഹിത് ശര്‍മ, മറികടന്നത് യുവരാജ് സിങ്ങിന്‍റെ റെക്കോഡ് - യുവരാജ് സിങ്

നെതര്‍ലാന്‍ഡ്‌സിനെതിരെയുള്ള മത്സരത്തിന്‍റെ പത്താം ഓവറിലാണ് രോഹിത് ശര്‍മ യുവരാജ് സിങ്ങിന്‍റെ റെക്കോഡ് മറികടന്നത്

rohit sharma  rohit sharma breaks yuvraj singh record  t20 world cup  most sixes in t20 world cup for india  rohit sharma sixes  രോഹിത് ശര്‍മ  രോഹിത് ശര്‍മ സിക്സ്  യുവരാജ് സിങ്  ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്
സിക്‌സ് ഹിറ്ററായി രോഹിത് ശര്‍മ, മറികടന്നത് യുവരാജ് സിങ്ങിന്‍റെ റെക്കോഡ്
author img

By

Published : Oct 28, 2022, 10:26 AM IST

സിഡ്‌നി : ടി20 ലോകകപ്പിലെ സിക്‌സര്‍ നേട്ടത്തില്‍ യുവരാജ് സിങ്ങിനെ മറികടന്ന് രോഹിത് ശര്‍മ. സൂപ്പര്‍ 12ലെ നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. 34 സിക്സറുകളാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇതുവരെയുള്ള ടൂര്‍ണമെന്‍റുകളില്‍ നിന്ന് നേടിയിട്ടുള്ളത്.

നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പടെ 53 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. കളിയുടെ പത്താം ഓവറില്‍ ബസ് ഡി ലീഡിനെ അതിര്‍ത്തികടത്തിയാണ് ഹിറ്റ്മാന്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 2007 മുതലുള്ള ലോകകപ്പുകളില്‍ എല്ലാം കളിച്ചിട്ടുള്ള ഏക താരം കൂടിയാണ് രോഹിത്.

33 സിക്സുകള്‍ നേടിയിട്ടുള്ള യുവരാജ് സിങ്ങിന്‍റെ പേരിലായിരുന്നു പഴയ റെക്കോഡ്. 24 സിക്സുള്ള വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാമന്‍. അതേസമയം ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ചിട്ടുളളത് ക്രിസ് ഗെയ്‌ല്‍ ആണ്.

നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 56 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് പുറമെ വിരാട് കോലി(62), സൂര്യകുമാര്‍ യാദവ് (51) എന്നിവരുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ 179 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്‌തത്. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് എടുക്കാനേ നെതര്‍ലാന്‍ഡ്‌സിന് സാധിച്ചുള്ളൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.