ETV Bharat / sports

അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് ; രോഹിത് ശര്‍മയ്‌ക്ക് പുതിയ നേട്ടം - അന്താരാഷ്‌ട്ര ടി20 കൂടുതല്‍ റണ്‍സ്

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് രോഹിത് നേട്ടം കുറിച്ചത്

Rohit Sharma becomes the leading run scorer in men's T20 internationals  Rohit Sharma  most runs in men s T20 internationals  രോഹിത് ശര്‍മ  അന്താരാഷ്‌ട്ര ടി20 കൂടുതല്‍ റണ്‍സ്  രോഹിത് ശര്‍മ റെക്കോഡ്
അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ്; രോഹിത് ശര്‍മയ്‌ക്ക് പുതിയ നേട്ടം
author img

By

Published : Feb 24, 2022, 9:14 PM IST

ലഖ്‌നൗ : അന്താഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് രോഹിത്തിന്‍റെ നേട്ടം.

ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഗപ്‌റ്റില്‍ (108 ഇന്നിങ്‌സില്‍ 3299 റണ്‍സ്), ഇന്ത്യന്‍ താരം വിരാട് കോലി (89 ഇന്നിങ്‌സില്‍ 3296) എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്.

ഈ മത്സരത്തിന് മുമ്പ് ഗപ്റ്റിലിനെ പിന്നിലാക്കാന്‍ 37 റണ്‍സാണ് രോഹിത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ 32 പന്തില്‍ 44 റണ്‍സെടുത്താണ് താരം തിരിച്ച് കയറിയത്. ഇതോടെ 115 ഇന്നിങ്സുകളില്‍ 3307 റണ്‍സാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്.

also read: ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറി ; സച്ചിന്‍റെ ചരിത്ര നേട്ടത്തിന് 12 വയസ്

അതേസമയം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.