ദുബായ് : ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും തിരിച്ചടി. യഥാക്രമം എട്ട്, പത്ത് സ്ഥാനങ്ങളിലാണ് ഇരുവരും. ബാറ്റർമാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ താരം മാർനസ് ലാബുഷെയ്‌നാണ് ഒന്നാം സ്ഥാനത്ത്.
ഓൾറൗണ്ടർമാരുടെ ഏറ്റവും പുതിയ റാങ്കിംഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറിനെ പിന്തള്ളിയാണ് അശ്വിൻ രണ്ടാം സ്ഥാനത്തെത്തിയത്. പട്ടികയിൽ ഇന്ത്യയുടെ ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ALSO READ: IPL 2022 | നടുവൊടിച്ച് ഹസരങ്ക ; കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് 129 റണ്‍സ് വിജയലക്ഷ്യം
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരം അശ്വിനാണ് രണ്ടാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ ബുമ്രയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം.
ഏകദിന റാങ്കിംഗിൽ കോഹ്‌ലി രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ രോഹിത് നാലാം സ്ഥാനത്തെത്തി. ബൗളർമാരിൽ ആദ്യ പത്തിലെ ഏക ഇന്ത്യൻ താരം ബുംറ ആറാം സ്ഥാനത്ത് തുടരുന്നു.