ETV Bharat / sports

Robin Uthappa On Sanju Samson's Exclusion : 'ഒഴിവാക്കുന്നതിനുള്ള ന്യായീകരണം അതാവും'; സഞ്‌ജുവിനെ തഴഞ്ഞതില്‍ തുറന്നടിച്ച് റോബിന്‍ ഉത്തപ്പ - ഇന്ത്യ vs ഓസ്‌ട്രേലിയ

Robin Uthappa on Sanju Samson exclusion from India squad : ഒരാളും സഞ്‌ജുവിന്‍റെ ഇപ്പോഴത്തെ അവസ്ഥ ആഗ്രഹിക്കില്ലെന്ന് റോബിന്‍ ഉത്തപ്പ

Robin Uthappa on Sanju Samson exclusion  Robin Uthappa  Sanju Samson  India vs Australia  Tilak Varma  Ruturaj Gaikwad  റോബിന്‍ ഉത്തപ്പ  സഞ്‌ജു സാംസണ്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  തിലക് വര്‍മ
Robin Uthappa on Sanju Samson exclusion
author img

By ETV Bharat Kerala Team

Published : Sep 19, 2023, 8:02 PM IST

മുംബൈ : ഓസ്ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്ക്കു‌ള്ള ഇന്ത്യന്‍ ടീമിലേക്ക് യുവതാരങ്ങളായ തിലക് വർമയേയും (Tilak Varma) റുതുരാജ് ഗെയ്‌ക്‌വാദിനേയും (Ruturaj Gaikwad) പരിഗണിച്ച സെലക്‌ടര്‍മാര്‍ മലയാളി താരം സഞ്‌ജു സാംസണെ തഴയുന്ന നടപടി വീണ്ടും അവര്‍ത്തിച്ചിരുന്നു. 2021-ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ സഞ്‌ജുവിന് ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണുള്ളത്. എന്നാല്‍ ടീമിന് അകത്തും പുറത്തുമായാണ് ഇപ്പോഴും സഞ്‌ജുവിന്‍റെ സ്ഥാനം.

സഞ്‌ജുവിനെ നിരന്തരം പുറത്തിരുത്തുന്ന സെലക്‌ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് ആരാധകരോടൊപ്പം വിദഗ്‌ധരും മുന്‍ താരങ്ങളുമടക്കം രംഗത്ത് എത്താറുണ്ടെങ്കിലും യാതൊരു ഫലവുമില്ലെന്നാണ് നിലവിലെ തീരുമാനം വീണ്ടും തെളിയിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ തുറന്നടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ (Robin Uthappa on Sanju Samson's exclusion from India squad).

  • No one would wanna be in Sanju’s shoes right now!! 🤯#madness

    — Robin Aiyuda Uthappa (@robbieuthappa) September 19, 2023 " class="align-text-top noRightClick twitterSection" data=" ">

സഞ്‌ജുവിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഒരാളും ആഗ്രഹിക്കുന്നില്ലെന്നാണ് റോബിന്‍ ഉത്തപ്പ (Robin Uthappa) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റൊരു പോസ്റ്റും എക്‌സില്‍ ഉത്തപ്പ ഇട്ടിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്ന താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ലെങ്കിലും സ്‌ക്വാഡില്‍ പോലും ഇടം ലഭിക്കാതിരുന്നത് നിരാശാജനകമാണെന്നാണ് ഉത്തപ്പ ഈ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

"സ്‌ക്വാഡിലുണ്ടായിരുന്നാലും പ്ലെയിങ് ഇലവനില്‍ സഞ്‌ജുവിന് അവസരം ലഭിക്കില്ല എന്നായിരിക്കും ഒഴിവാക്കുന്നതിനുള്ള അവരുടെ ന്യായീകരണം. എന്നാൽ സ്ക്വാഡിൽ പോലും ഇല്ലാതിരിക്കുന്നത് തീര്‍ത്തും നിരാശാജനകമാണ്" - ഉത്തപ്പ കുറിച്ചു. സഞ്ജുവിന്‍റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ കടുത്ത നിരാശ തോന്നിയേനെ എന്ന് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ നേരത്തെ എക്‌സില്‍ പോസ്റ്റിട്ടിരുന്നു.

  • The justification could be that even if he was in the squad he wouldn’t get a game. But not even being in the squad would be quite disheartening.

ALSO READ: Sanju Samson After Australia ODIs Snub : ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതില്‍ മൗനം വെടിഞ്ഞ് സഞ്‌ജു ; ആശ്വസിപ്പിച്ച് ആരാധകര്‍

അരങ്ങേറ്റത്തിന് ശേഷമുള്ള മൂന്ന് വര്‍ഷങ്ങളില്‍ വെറും 13 ഏകദിനങ്ങളില്‍ മാത്രമാണ് സഞ്‌ജുവിന് അവസരം ലഭിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 55.71 ശരാശരിയിൽ 390 റൺസ് നേടിയ താരത്തിന്‍റെ പട്ടികയില്‍ മൂന്ന് അർധസെഞ്ചുറികളുമുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട തിലക്‌ വര്‍മ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയായിരുന്നു ഏകദിന അരങ്ങേറ്റം നടത്തിയത്.

ALSO READ: Ajit Agarkar On Kuldeep Yadav : ഇന്ത്യയുടെ 'തുറുപ്പുചീട്ട്' കോലിയോ ബുംറയോ അല്ല ; മറ്റൊരു താരമെന്ന് അജിത് അഗാര്‍ക്കര്‍

മത്സരത്തില്‍ ഒമ്പത് പന്തുകളില്‍ അഞ്ച് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഏകദിന അരങ്ങേറ്റം നടത്തിയ റുതുരാജ് ഗെയ്‌ക്‌വാദ് കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി 27 റണ്‍സാണ് നേടിയിട്ടുള്ളത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും റുതുരാജാണ്. അതേസമയം ഓസീസിനെതിരെ മൂന്ന് മത്സര പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ലോകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പര കൂടിയാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.