ബെംഗളൂരു: ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍മാരായ കെഎൽ രാഹുലും ശ്രേയസ് അയ്യരും. പരിക്കിന്‍റെ പിടിവിടീച്ച് പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരികെ എത്തുന്നതിനായി നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് കെഎൽ രാഹുലും ശ്രേയസ് അയ്യരുമുള്ളത്. കഴിഞ്ഞ വർഷം അവസാനത്തില്‍ കാര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരിച്ചുവരവിന്‍റെ പാതയിലുള്ള റിഷഭ് പന്തും ഇവരോടൊപ്പം ബെംഗളൂരുവിലുണ്ട്.
നേരത്തെ ബാറ്റിങ്, വിക്കറ്റ്-കീപ്പിങ് പരിശീലനം നടത്തുന്ന തന്‍റെ വിഡിയോ രാഹുല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ശ്രേയസിന്‍റെ പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ ബെംഗളൂരുവില്‍ രാഹുലിനൊപ്പം ശ്രേയസ് പരിശീലന മത്സരം കളിക്കുന്നതിന്‍റെ ദൃശ്യം പങ്കുവച്ചിരിക്കുകയാണ് പന്ത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു തത്സമയ ക്രിക്കറ്റ് മത്സരം കാണുന്നു എന്നെഴുതിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് പന്ത് ഇതിന്‍റെ ദൃശ്യം പങ്കിട്ടത്.
-
KL Rahul and Shreyas Iyer in the practice match.
— Mufaddal Vohra (@mufaddal_vohra) August 14, 2023 " class="align-text-top noRightClick twitterSection" data="
Rishabh Pant watching them! pic.twitter.com/aDWVc52zOm
">KL Rahul and Shreyas Iyer in the practice match.
— Mufaddal Vohra (@mufaddal_vohra) August 14, 2023
Rishabh Pant watching them! pic.twitter.com/aDWVc52zOmKL Rahul and Shreyas Iyer in the practice match.
— Mufaddal Vohra (@mufaddal_vohra) August 14, 2023
Rishabh Pant watching them! pic.twitter.com/aDWVc52zOm
ഇന്ത്യന്‍ താരങ്ങള്‍ പരിശീലന മത്സരം കളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ കഴിഞ്ഞ മേയിലാണ് രാഹുലിനെ പരിക്ക് പിടികൂടിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യവെ താരത്തിന്‍റെ തുടയ്‌ക്കായിരുന്നു പരിക്കേറ്റത്. ഇതു ഭേദമാവുന്നതിനായി നേരത്തെ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്കും 31-കാരനായ രാഹുല്‍ വിധേയനായിരുന്നു.
മറുവശത്ത് പുറം വേദനയ്‌ക്ക് ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് ശേഷമാണ് 28-കാരനായ ശ്രേയസ് അയ്യര്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്കായി രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.
നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിച്ച താരം തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും കളിക്കാന്‍ ഇറങ്ങി. എന്നാല്‍ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന് ശേഷം നടുവേദന അനുഭവപ്പെട്ട താരം പുറത്തായി. വിദഗ്‌ധ പരിശോധനയ്‌ക്ക് ഒടുവിലാണ് താരത്തിന് ശസ്‌ത്രക്രിയ നിര്‍ദേശിച്ചത്.
അതേസമയം പരിശീലനം ആരംഭിച്ചെങ്കിലും ഏഷ്യ കപ്പിലോ ഏകദിന ലോകകപ്പിലോ ഇരുവരും കളിക്കുന്ന കാര്യത്തില്‍ ഇതേവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പന്തിന് രണ്ട് ടൂര്‍ണമെന്‍റുകളിലും കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന ഏഷ്യ കപ്പിന് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്.
ഹൈബ്രീഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്‍റ് നടക്കുക. ഇന്ത്യന്‍ ടീമിനെ സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ മത്സങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടത്തുന്ന തരത്തിലുള്ള ഹൈബ്രീഡ് മോഡലിലേക്ക് ടൂര്‍ണമെന്‍റ് മാറിയത്. പിന്നാലെ പിന്നാലെ ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
ALSO READ: Sanju Samson| ധോണിയെ ഗാംഗുലി ചെയ്‌തതുപോലെ; സഞ്‌ജുവിന്‍റെ കാര്യത്തിലും ആ തീരുമാനമെടുക്കണം