സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പുത്തൻ റെക്കോഡ് തീർത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ടെസ്റ്റിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 100 പേരെ പുറത്താക്കുന്ന ഇന്ത്യൻ താരം എന്ന നേട്ടമാണ് റിഷഭ് തന്‍റെ പേരിൽ കുറിച്ചത്. 92 ക്യാച്ചുകളും എട്ട് സ്റ്റമ്പിങ്ങുകളുമടക്കമാണ് താരം കീപ്പിങ്ങിൽ സെഞ്ച്വറി തികച്ചത്.
തന്‍റെ 26-ാം ടെസ്റ്റിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ റിഷഭ് മറികടന്നത് ഇന്ത്യയുടെ ഇതിഹാസ താരം എം.എസ് ധോണിയുടെ റെക്കോഡാണ്. 36 ടെസ്റ്റുകളിൽ നിന്നാണ് ധോണി 100 പുറത്താക്കലുകൾ സ്വന്തമാക്കിയത്. കിരണ്‍ മോറെ(39), നയൻ മോംഗിയ(41) എന്നീ ഇന്ത്യൻ താരങ്ങളും പന്തിനെക്കാൾ ഏറെ പിറകിലാണ്.
-
A century of dismissals for @RishabhPant17 from behind the stumps in whites👏👏
— BCCI (@BCCI) December 28, 2021 " class="align-text-top noRightClick twitterSection" data="
He becomes the fastest Indian wicket-keeper to achieve this feat.#SAvIND pic.twitter.com/6pHpfnLDO1
">A century of dismissals for @RishabhPant17 from behind the stumps in whites👏👏
— BCCI (@BCCI) December 28, 2021
He becomes the fastest Indian wicket-keeper to achieve this feat.#SAvIND pic.twitter.com/6pHpfnLDO1A century of dismissals for @RishabhPant17 from behind the stumps in whites👏👏
— BCCI (@BCCI) December 28, 2021
He becomes the fastest Indian wicket-keeper to achieve this feat.#SAvIND pic.twitter.com/6pHpfnLDO1
ALSO READ: IND vs SA : വിക്കറ്റില്‍ മുഹമ്മദ് ഷമിക്ക് ഡബിൾ സെഞ്ച്വറി, കൂടെ ഒരു പിടി റെക്കോഡുകളും
അതേസമയം ടെസ്റ്റിൽ ഏറ്റവുമധികം പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് ഇപ്പോഴും ധോണിയുടെ പേരിൽ തന്നെയാണ്. 294 പേരെയാണ് ധോണി പുറത്താക്കിയത്. സയ്യിദ് കിർമാനി(198), കിരണ്‍ മോറെ(1300, നയൻ മോംഗിയ(107), വൃദ്ധിമാൻ സാഹ(104) എന്നീ താരങ്ങളാണ് ധോണിക്ക് പിന്നിലുള്ളത്.